രാജ്യത്ത് വീണ്ടും മൂന്നര ലക്ഷത്തിന് അടുത്ത് കോവിഡ് രോഗികൾ ; മരണം 2767

രാജ്യത്ത് വീണ്ടും മൂന്നര ലക്ഷത്തിനടുത്ത് രോഗികൾ. 3,49,691 പേർക്ക് കോമഡി സ്ഥിരീകരിക്കുകയും 2767 പേർ മരിക്കുകയും ചെയ്തു. അതേസമയം 2,17,113 പേർ രോഗമുക്തിരാകുകയും ചെയ്തു. രാജ്യത്ത് ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി. ആകെ രോഗമുക്തരുടെ എണ്ണം 1,40,85,110. ഇത് വരെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ കൊവിഡ് ബാധിച്ച് മരിച്ചത് 1,92,311 പേരാണ്. നിലവിൽ രാജ്യത്ത് 26 ലക്ഷത്തോളം പേരാണ് ചികിത്സയിലുള്ളത്. 26,82,751 പേരാണ് കൊവിഡ് ബാധിച്ച് […]

Continue Reading

വിവാദ തീരുമാനവുമായി കാഞ്ഞങ്ങാട് നഗരസഭ ; കടകളിലെ ജീവനക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

കാഞ്ഞങ്ങാട്: കാസർഗോഡിനെ പിന്നാലെ വിവാദ തീരുമാനവുമായി കാഞ്ഞങ്ങാട് നഗരസഭയും. നഗരത്തിലെ സൂപ്പർമാർക്കറ്റുകളിലും ഹോട്ടലുകളിലും കടകളിലും ജോലിചെയ്യുന്ന എല്ലാ ജീവനക്കാർക്കും കോവിട് നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് നഗരസഭയുടെ ഉത്തരവ്. നേരത്തെ ജില്ലയിലെ നഗരങ്ങളിലേക്ക് കടക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് വിവാദമായതോടെ പിൻവലിക്കുകയായിരുന്നു. ഇങ്ങനെ തുടർന്നാൽ കടകൾ അടച്ചിടേണ്ടി വരുന്നതിന് തുല്യമാകുമെന്ന് വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.

Continue Reading

കോവിഡ് ബാധിച്ച് ഉത്തർപ്രദേശിൽ രണ്ട് ബിജെപി എംഎൽഎമാർ മരിച്ചു

ലക്‌നോ: യുപിയില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ മരിച്ചു. രമേശ് ദിവാകര്‍ (57) (ഔരിയ സിറ്റി), സുരേഷ് ശ്രീവാസ്തവ (ലക്‌നോ വെസ്റ്റ്) എന്നിവരാണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ മീററ്റിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ദിവാകര്‍. ലക്‌നോ സഞ്ജയ് ഗാന്ധി പോസ്റ്റുഗ്രാറ്റുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു ശ്രീവാസ്തവ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കന്നി വിജയം നേടിയാണ് രമേശ് ദിവാകര്‍ യു.പി നിയമസഭയിലെത്തിയത്. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ബി.ജെ.പി നേതാവാണ് ശ്രീവാസ്തവ.

Continue Reading

കോവിഡ് പ്രോട്ടോക്കോൾ ; നിയമ ലംഘനത്തിനുള്ള പിഴകൾ പ്രസിദ്ധീകരിച്ചു പോലീസ്

കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കുള്ള പിഴകൾ കേരള പോലീസ് പുറത്ത് വിട്ടു. കേരള പോലീസ് ഫേസ്ബുക്ക് പേജിലൂടെയാണ് പിഴ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.500, 2000,5000 എന്നിങ്ങനെയാണ് പിഴ ശിക്ഷകലുള്ളത്. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്ക് ധരിക്കാതിരിക്കുക, നിയമം ലംഘിച്ച് കടകൾ തുറക്കുക, റോഡിൽ തുപ്പുക, സാമൂഹിക അകലം പാലിക്കാതെ കടകളോ സ്ഥാപനങ്ങളോ തുറന്ന് പ്രവർത്തിക്കുക, അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ കണ്ടേൻമെന്റ് സോണ് ഉള്ളിലേക്കു പ്രവേശിക്കുകയോ പുറത്തു പോകുകയോ ചെയ്യുക എന്നിവയാണ് 500 രൂപയുടെ ശിക്ഷകൾ.ക്വാറന്റൈൻ നിയമം ലംഘിക്കുന്നവർക്ക് 2000 രൂപ […]

Continue Reading
image not available

കാസറഗോഡിലെ 15 നഗരസഭാ – പഞ്ചായത്ത് പരിധികളിൽ വെള്ളിയാഴ്ച അർധരാത്രി മുതൽ നിരോധനാജ്ഞ; ആളുകൾ കൂട്ടം കുടുന്നത് വിലക്കി

കാസറഗോഡ്: ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ കോവിഡ് ബാധിതരുള്ള 15 തദ്ദേശഭരണ സ്ഥാപന പരിധിയിൽ സിആർപിസി 144 പ്രകാരം ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രിൽ 23 വെള്ളിയാഴ്ച രാത്രി 12 മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ ‘ നേരത്തേ സർക്കാർ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഇതോടൊപ്പം കർശനമായി നടപ്പാക്കുന്നതിനും രാത്രി ഏഴിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട്, നീലേശ്വരം മുൻസിപാലിറ്റികളിലും അജാനൂർ, […]

Continue Reading