‘ചാണകം വാരി തേക്കരുത്, അത് കോവിഡിനുള്ള മരുന്നല്ല… മറ്റ് അസുഖങ്ങൾ വരും’ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായും പ്രതിരോധശേഷി കൂട്ടുമെന്ന നിലയിലും ചാണകം ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്ധർ. ഇത്തരം പ്രചാരണങ്ങൾ തെറ്റിദ്ധാരണയെ ഉണ്ടാക്കുകയുള്ളൂവെന്നും ശാസ്ത്രീയമായ തെളിവുകളില്ലെന്നും ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നു. വാർത്താ ഏജൻസി ആയ റോയിട്ടേഴ്സ് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുകൊണ്ട് വന്നത്. രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുകയും ആശുപത്രികളിലും മറ്റും കിടക്കകളും ഓക്സിജന്‍ സിലിണ്ടറുകളും പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ നിരവധിപ്പേര്‍ മരിക്കുന്നതിനിടയിലാണ് ചാണകത്തെക്കുറിച്ചുള്ള ഇത്തരം പ്രചാരണങ്ങള്‍ വ്യാപകമാവുന്നത്. ഗുജറാത്തും യു.പിയും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള ആശാസ്ത്രീയ […]

Continue Reading