സിപിഐഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ഐബി സതീഷിനും ഇജി മോഹനനും കൊവിഡ്
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐബി സതീഷ് എംഎല്‍എക്കും ഇജി മോഹനനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനം തുടരുകയാണ്. നാളെ നടക്കാനിരിക്കുന്ന പൊതുസമ്മേളനം ഓണ്‍ലൈനായാണ് നടത്തുക. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും കളക്ടര്‍ നിരോധിച്ചിരുന്നു. അതേസമയം, ജില്ലാ സമ്മേളനത്തില്‍ മന്ത്രി ഓഫീസുകള്‍ക്ക് നേരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. വ്യവസായ മന്ത്രിക്കെതിരേയും ആരോഗ്യമന്ത്രിക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ പാവപ്പെട്ടവര്‍ക്ക് പ്രവേശനമില്ലെന്നായിരുന്നു വിമര്‍ശനം. […]
Continue Reading