ഭൂകമ്പ ദുരിത ബാധിതരെ സഹായിക്കാന്‍ ക്രിസ്റ്റ്യാനോയുടെ കയ്യൊപ്പ് പതിഞ്ഞ ജഴ്സി ലേലത്തിന്

ടൂറിന്‍: സിറിയയിലും തുര്‍ക്കിയിലുമായുണ്ടായ ഭൂമി കുലുക്കത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജഴ്‌സി. യുവന്റസ് പ്രതിരോധ താരം മെറി ഡെമിറാല്‍ റൊണാള്‍ഡോയുടെ ജഴ്‌സി ലേലത്തില്‍ വില്‍ക്കാനായി രംഗത്തെത്തി. റൊണാള്‍ഡോ യുവന്റസില്‍ കളിക്കുന്നതിനിടെ ഡെമിറാലിന് കൈമാറിയ ജഴ്‌സിയാണിത്. അതില്‍ റൊണാള്‍ഡോ ഒപ്പുവെച്ചിട്ടുമുണ്ട്. ജഴ്‌സി വിറ്റുകിട്ടുന്ന പണം സിറിയയിലും തുര്‍ക്കിയിലുമുള്ള സാധാരണക്കാരുടെ ജീവിതത്തിനായി ഉപയോഗിക്കുമെന്ന് ഡെമിറാല്‍ വ്യക്തമാക്കി. ഇക്കാര്യം റൊണാള്‍ഡോയെ അറിയിച്ചിട്ടുണ്ടെന്നും ഡെമിറാല്‍ പറഞ്ഞു. ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍ക്കി ഗോള്‍കീപ്പര്‍ അഹ്മദ് ഐറപ്പിന് ജീവന്‍ നഷ്ടമായിരുന്നു

Continue Reading

പരിശീലകനിൽ തൃപ്തനല്ല; മാഞ്ചസ്റ്റർ വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടേക്കും. പുതിയ പരിശീലകൻ റാൽഫ് റാങ്‌നിക്കിലും ക്ലബിൻ്റെ പ്രകടനങ്ങളിലും റൊണാൾഡോ തൃപ്തനല്ലെന്നും അതുകൊണ്ട് തന്നെ താരം ക്ലബ് വിട്ടേക്കും എന്നുമാണ് റിപ്പോർട്ട്. പോയിൻ്റ് പട്ടിയിൽ 31 പോയിൻ്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ. പട്ടിയിൽ ഒന്നാമതുള്ള സിറ്റിക്ക് 53 പോയിൻ്റാണ് ഉള്ളത്. (cristiano ronaldo manchester united)റാങ്‌നിക്ക് ക്ലബിൽ തുടർന്നാൽ ക്രിസ്റ്റ്യാനോ ഉറപ്പായും യുണൈറ്റഡ് വിടും. പുതിയ പരിശീലകൻ എത്തിയാൽ അത് ആരാണെന്നതിനനുസരിച്ചാവും ക്ലബിൽ തുടരണോ വേണ്ടയോ എന്ന് […]

Continue Reading

പോർച്ചുഗലിനെ ഞെട്ടിച്ച് സെർബിയ: ലോകകപ്പ് യോഗ്യത

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിനെ തോൽപിച്ച് സെർബിയ. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സെര്‍ബിയയുടെ ഗംഭീര തിരിച്ചുവരവ്.ഇതോടെ ഖത്തറിലേക്കുള്ള യോഗ്യത സെർബിയ സ്വന്തമാക്കി. തോറ്റെങ്കിലും ഖത്തറിലേക്ക് യോഗ്യത നേടണമെങ്കിൽ പോർച്ചുഗൽ ഇനി പ്ലേഓഫ് കളിക്കണം. എതിരാളി ആരാണ് എന്ന് വ്യക്തമായിട്ടില്ല.അതേസമയം ഖത്തർ ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ഇറ്റലിയും ഇന്നിറങ്ങും. സാൻ മരിനോയോട് സമനില നേടിയാൽ ഇംഗ്ലണ്ടിന് യോഗ്യത ഉറപ്പിക്കാനാകും. നോർത്തേൺ അയർലൻഡിനെ നേരിടുന്ന ഇറ്റലിക്ക് സ്വിറ്റ്സർലൻഡ് ബൾഗേറിയ മത്സരഫലവും നിർണായകമാകും.സ്വിറ്റ്സർലൻഡ് വലിയ വിജയം നേടിയില്ലെങ്കിൽ […]

Continue Reading

‘മെസിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ’; ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരം

ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോര്‍ബ്‌സ് പുറത്തു വിട്ട പട്ടികയില്‍ മെസിയെ പിന്തള്ളിയാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്. 91.5 മില്യണ്‍ യൂറോയാണ് പോര്‍ച്ചുഗീസ് താരത്തിന്റെ ഈ സീസണിലെ പ്രതിഫലം. യുവന്റെസ് വിട്ട് മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതിഫലത്തില്‍ വര്‍ധനവുണ്ടായത്. രണ്ടാം സ്ഥാനത്തുള്ള മെസിയുടെ പ്രതിഫലം 80.5 മില്യണ്‍ യൂറോയാണ്. എന്നാല്‍, സ്പാനിഷ് ക്ലബായ ബാര്‍സിലോണ വിട്ട് ഫ്രഞ്ച് ക്ലബായ പാരിസ് സെയ്ന്റ് ജര്‍മനിലെത്തിയ മെസിക്കാണ് അടിസ്ഥാന ശമ്പളം കൂടുതല്‍. 54.94 […]

Continue Reading