ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കെ.എസ്.യു എസ്.എസ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. ഇന്ന് കോളജിൽ തെരഞ്ഞെടുപ്പുമായി സംഘർഷമാണ് കത്തിക്കുത്തിലേക്ക് കലാശിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

Continue Reading

ബംഗളൂരുവില്‍ കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലു മരണം

ബംഗളൂരുവില്‍ ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം കാറിന് പിന്നില്‍ ലോറിയിടിച്ച് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദില്‍, ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദര്‍ശ്, കൊച്ചി തമ്മനം സ്വദേശി കെ. ശില്‍പ, എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഇതേ കാറില്‍ യാത്രചെയ്തിരുന്ന മറ്റൊരു പെണ്‍കുട്ടി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.അമിത വേഗതയില്‍ ആയിരുന്നു വാഹനങ്ങളെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരിച്ച നാലു പേരും സഞ്ചരിച്ചിരുന്ന കാറിന് പിറകില്‍ ലോറി ഇടിയ്ക്കുകയായിരുന്നു. കാര്‍ പിന്നീട് മുന്നിലുള്ള കാറുകളിലും ലോറിയിലും […]

Continue Reading

അടുക്കളയില്‍ നിന്ന്​ വസ്ത്രത്തില്‍ തീപടർന്ന് പൊള്ളലേറ്റ വിദ്യാര്‍ഥിനി മരിച്ചു

കൊണ്ടോട്ടി: പൊള്ളലേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ചു. നെടിയിരുപ്പ് മില്ലുംപടിയില്‍ കോട്ട അബ്ദുറഹ്‌മാന്‍ ആരിഫിന്‍റെയും തയ്യില്‍ ഹസീനയുടെയും മകൾ അനീന റഹ്‌മാന്‍ (19) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടിന് വീട്ടിലെ അടുക്കളയില്‍ നിന്ന്​ വസ്ത്രത്തില്‍ തീപടരുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: അഷ്ഫാക് റഹ്‌മാന്‍, ആഷിഖ് റഹ്‌മാന്‍.

Continue Reading

വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു; 20 പേർ ആശുപത്രിയിൽ

ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. സൂററ്റിലെ ജിഐഡിസി ഏരിയയിലാണ് അപകടം. സ്വകാര്യ കമ്പനിയിലെ ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണ്. സൂററ്റ് ജില്ലാ കളക്ടർ അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

Continue Reading

ആശുപത്രിയിലെ ചില്ലുവാതിൽ ഇടിച്ചുപൊട്ടിച്ചു; കൈഞരമ്പ് മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ചെന്നൈ:ചികിത്സിക്കാൻ വൈകിയതിന്റെ ദേഷ്യത്തിൽ ആശുപത്രിയിലെ ചില്ലുവാതിൽ ഇടിച്ചുപൊട്ടിച്ച യുവാവിന് കൈഞരമ്പ് മുറിഞ്ഞ് ദാരുണാന്ത്യം. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. രമണ നഗർ സ്വദേശി കെ. അരസു (22) ആണ് മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പുതുവത്സരാഘോഷത്തിനിടെ രാത്രി ബൈക്കിൽനിന്നുവീണ് കൈയിൽ ചെറിയ പരിക്കേറ്റപ്പോഴാണ് അരസുവിനെ സുഹൃത്തുക്കൾ തിരുഭുവനൈയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ആശുപത്രി ജീവനക്കാർ യുവാവിനെ ചികിത്സിക്കാൻ വൈകിയതായി പറയപ്പെടുന്നു. കാത്തിരുന്ന് മുഷിഞ്ഞ അരസു ദേഷ്യത്തിൽ ആശുപത്രിയിലെ ഒരു ചില്ലുവാതിൽ കൈകൊണ്ട് ഇടിച്ചുപൊട്ടിക്കുകയായിരുന്നു. പൊട്ടിയ ചില്ലിൽ […]

Continue Reading

ഗോവയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു, രണ്ടുപേർ ഗുരുതരാവസ്ഥയില്‍

ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആലപ്പുഴ വളിയഴീക്കല്‍ സ്വദേശി നിതിന്‍ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27) സഹോദരന്‍ കണ്ണന്‍ (24) എന്നിവരാണ് മരിച്ചത്. അപകട സമയം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റുള്ളവർ ഗുരുതര പരിക്കേറ്റ് ഗോവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗോവയില്‍ ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്യുന്ന നിതിന്‍ദാസിനെ കാണാനായി ഗോവയിലെത്തിയതായിരുന്നു മറ്റുള്ളവർ. വാടകയ്ക്ക് എടുത്ത കാറുമായി പുലർച്ചെ യാത്രചെയ്യവെ ഡിവെെഡറില്‍ വാഹനം ഇടിച്ചു മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 

Continue Reading

എൻഡോ സൾഫാൻ ഇരകളുടെ മരണം: കാഞ്ഞങ്ങാട് നഗരത്തിൽ എയിംസ് കൂട്ടായ്മയുടെ പ്രതിഷേധാഗ്നി.

കാഞ്ഞങ്ങാട്: എൻഡോ സൾഫാൻ ഇരകളുടെ മരണം കാഞ്ഞങ്ങാട് നഗരത്തിൽ എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമവും സ്മൃതി മണ്ഡപത്തിൽ മെഴുകുതിരി കത്തിച്ച് റോഷാഗ്നിയും നഗരത്തെ ഈറനണിയിച്ചു. ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധാഗ്നി ഡോക്ടർ ഖാദർ മാങ്ങാട് ഉൽഘാടനം ചെയ്തു. ഫറീന കോട്ടപ്പുറം, നാസർ ചെർക്കളം, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, താജുദ്ദീൻ പടിഞ്ഞാർ, ശ്രീനാഥ് ശശി, ഗണേശൻ അരമങ്ങാനം, നാസർ കൊട്ടിലങ്ങാട്, റെജി കരിന്തളം, സലീം സന്ദേശം ചൗക്കി, അബ്ദുൽ ഖയ്യൂമ്, അബ്ദുൽ ഖാദർ […]

Continue Reading

കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ 2 കുട്ടികള്‍ മരിച്ചു; മരണം കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെ

കാസര്‍കോട്: എൻഡോസൾഫാൻ മൂലം ദുരിത ബാധിതരായ രണ്ട് കുട്ടികള്‍ മരിച്ചു. അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകള്‍ അമേയ (5), അജാനൂരിലെ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ഇസ്മാഈൽ(11) എന്നിവരാണ് മരിച്ചത്. കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇസ്മാഈലിന്റെ മരണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍വച്ചാണ് അമേയ മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് രണ്ട് കുട്ടികളുടെ മരണങ്ങള്‍. ഒന്നര വര്‍ഷമായി വിളിച്ച് ചേര്‍ക്കാത്ത റെമെഡിയല്‍ സെല്‍ യോഗം ചേരണമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും […]

Continue Reading

രാത്രിയില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ വെന്തുമരിച്ചു, നാലുപേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഉറങ്ങിക്കിടന്ന വീട്ടിലെ ഗൃഹനാഥന്‍ തീപൊള്ളലേറ്റുമരിച്ചു. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാം സെക്ടര്‍ 44ലെ കന്‍ഹായി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന അപകടം നടന്നത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൃഹനാഥന്‍ സുരേഷ് സാഹുവാണ് (60) സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞത്. സുരേഷിന്റെ ഭാര്യ റീന (50), മക്കളായ മനോജ് (25), സരോജ് (18), അനുജ് (14) എന്നിവര്‍ തീപ്പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന […]

Continue Reading

ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം; ജാഗ്രത ശക്തമാക്കി ബ്രിട്ടന്‍

ലോകത്ത് ഒമിക്രോണ്‍ ബാധിച്ചുളള ആദ്യ മരണം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിതിന് ശേഷം ആദ്യമായാണ് ലോകത്ത് മരണം സ്ഥിരീകരിക്കുന്നത്.മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.ബ്രിട്ടനില്‍ ഏകദേശം 3137 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകിരിച്ചിട്ടുളളത്. ജാഗ്രത മുന്‍നിര്‍ത്തി 18വയസിന് മുകളിലുളള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. രോഗം വ്യാപനം തടയാന്‍ […]

Continue Reading