ബേക്കല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പെര്‍ളടുക്കത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപെടുത്തി

ബേക്കല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പെര്‍ളടുക്കത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപെടുത്തി വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അശോകന്റെ ഭാര്യ ഉഷ ആണ് കൊല്ലപ്പെട്ടത്. കൊളത്തൂര്‍ കാരക്കായടുക്കം സ്വദേശി ആണ് ഇരുവരും . ഭര്‍ത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലക്ക് പോകാന്‍ മാല ഇട്ട ആളാണ് അശോകന്‍ . രാവിലെ ശരണം വിളിക്കാന്‍ വരാത്തതിനാല്‍ കൂടെയുള്ള സ്വാമിമാര്‍ അന്വേഷണം നടത്തി അപ്പോളാണ് വിവരം പുറത്ത് അറിയുന്നത്.

Continue Reading

കാഞ്ഞങ്ങാട് അതിഞ്ഞാലിൽ വാഹന അപകടം ; യുവതി മരിച്ചു

കാഞ്ഞങ്ങാട് : കാറും ടൂറിസ്റ്റ് ബസും കുട്ടിയടിച്ച് യുവതി മരിച്ചു മൂന്നുപേർക്ക് പരിക്ക്പൂ. ച്ചക്കാട് സ്വദേശി ഷഹന (25) ആണ് മരണപ്പെട്ടത്. ലപ്പുറത്തു നിന്നും വിവാഹ ചടങ്ങിൽ പങ്കെടുത്ത് ശേഷം കാറിൽ ബേക്കൽ പുച്ചക്കാടെ വീട്ടിലേക്ക് മടങ്ങും വഴി തിങ്കളാഴ്ച പുലർച്ചെ അതിഞ്ഞാലിൽ വെച്ച് എതിരെ വന്ന ടുറിസ്റ്റ് ബസും തമ്മിൽ കൂട്ടിയടിച്ചാണ് അപകടം. പരികേറ്റ യുവതിയേയും ഭർത്താവിനേയും രണ്ടു മക്കളെയും ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരത്തേക്ക് മാറ്റി. അവിടെ നിന്നാണ് യുവതി മരണത്തിനു […]

Continue Reading

തൃശൂരില്‍ വ്യാജ മദ്യം കഴിച്ച് രണ്ടു പേര്‍ മരിച്ചു

തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ നിശാന്ത്, ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ബിജു എന്നിവരാണ് മരിച്ചത്. ഒരാൾ ഇന്നലെ രാത്രി ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിൽ വെച്ചും ഒരാൾ തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചുമാണ് മരിച്ചത്. നിശാന്തിന്‍റെ തട്ടുകടയില്‍ വച്ചാണ് മദ്യം കഴിച്ചത്. മദ്യം കഴിച്ചയുടനെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു.വായില്‍ നിന്നും നുരയും പതയും വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിശാന്തിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. […]

Continue Reading

‘ഇവിടെ നില്‍ക്കാന്‍ കഴിയില്ല അച്ഛാ, ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു’ വീട്ടിലേയ്ക്ക് വിളിച്ചതിനു പിന്നാലെ യുവാവിനെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹത

ഹരിപ്പാട്: യുവാവിനെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ തയ്യില്‍ വീട്ടില്‍ ടി.എ മുഹമ്മദിന്റെ മകന്‍ അഷ്‌കറിനെയാണ് മുതുകുളത്തെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി.മകന്‍ ശനിയാഴ്ച രാത്രിയോടെ തന്നെ വിളിച്ചുവെന്ന് അഷ്‌കറിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകന്‍ പറഞ്ഞിരുന്നതായും പിതാവ് പറയുന്നു. പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തി.ഏഴു മാസം മുന്‍പ് ഇന്‍സ്റ്റഗ്രാം […]

Continue Reading

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന 6 വയസ്സുകാരി മരണത്തിന് കീഴടങ്ങി

അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരി മരണപ്പെട്ടു. കട്ടത്തടുക്ക മുഗു റോഡിലെ അബ്ദുല്‍ ഹമീദ് -മിസ്‌രിയ ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് ഷഹല എന്ന 6 വയസ്സുകാരിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിച്ചുകൊണ്ടിരുന്ന ഷഹലക്ക് ആറ് മാസം മുമ്പാണ് യാദൃശ്ചികമായി കാഴ്ച നഷ്ടപ്പെടുന്നത്. പരിശോധനയില്‍ കണ്ണിന് അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. പലരില്‍ നിന്നും സഹായം വാങ്ങി മകളുടെ ചികിത്സ തുടരുകയും കാഴ്ചശക്തി തിരികെ കിട്ടണമെന്ന പ്രാര്‍ത്ഥനയോടെ കഴിയുന്നതിനിടെയാണ് ഷഹലയെ മരണം തട്ടിയെടുത്തത്. മൃതദേഹം ചള്ളങ്കയം വലിയ ജമാഅത്ത് അങ്കണത്തില്‍ ഖബറടക്കി. […]

Continue Reading

സ്ത്രീധനത്തിന്റെ പേരിൽ ഇനിയൊരു ജീവൻ പൊലിയരുത്; ഡിവൈഎഫ്ഐ യുവജന ജാഗ്രത സദസ്സ്

സമീപകാലത്തായി സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യയും കൂടിവരുന്ന സാഹചര്യത്തിൽ, ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വെച്ച് യുവജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സബീഷ്, കെ രേവതി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി ജെ സജിത്ത് സ്വാഗതം പറഞ്ഞു. സ്ത്രീധനം എന്ന […]

Continue Reading

കെ സ് ഇ ബി താത്കാലിക ജീവനക്കാരനായിരുന്ന പുതുക്കോളി അബ്ദുൽ ഖാദർ നിര്യാതനായി

ബോവിക്കാനം: കെ.എസ്.ഇ.ബി താൽക്കാലിക ജീവനക്കാരനായിരുന്ന ബെള്ളിപ്പാടിയിലെ പുതുക്കോളി അബ്ദുൾ ഖാദർ (57വയസ്സ്) നിര്യാതനായി. വൃക്ക സംബന്ധമായ രോഗംമൂലം ചികിൽസയിലായിരുന്നു.പരേതനായ അബ്ദുല്ല കുഞ്ഞി, ഉമ്മാലിമ്മ എന്നിവരുടെ മകനാണ്.റസിയയാണ് ഭാര്യ. മക്കൾ: ജംസീറ,ജസീറ, ജാസിറ, കബീർ.മരുമക്കൾ: ഇഖ്ബാൽ, ഹഖിം, സിനാൻ.സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി,ആയിഷാബി, പരേതയായ ബീഫാത്തിമ. ബുധനാഴ്ച ഉച്ചയോടെ ബെള്ളിപ്പാടി ജുമാ മസ്ജിദിൽ ഖബറടക്കും

Continue Reading

സ്ത്രീധനമായി നല്‍കിയത് നൂറ് പവന്‍ സ്വര്‍ണ്ണവും 1.25 ഏക്കര്‍ സ്ഥലവും പത്ത് ലക്ഷത്തിന്റെ കാറും; കാര്‍ ഇഷ്ടപ്പെടാത്തതിന് വിസ്മയയോട് ക്രൂരത

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു.എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് […]

Continue Reading

കേരളത്തിൽ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 476 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 476 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 433 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3496 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5851 പേരാണ്.വീടുകളില്‍ 5433 പേരും സ്ഥാപനങ്ങളില്‍ 358 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5851 പേരാണ്. പുതിയതായി 339 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4140 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി […]

Continue Reading