ജില്ലയിലെകാട്ട്പന്നി ശല്യമുള്ള വില്ലേജുകളിലെ കർഷകരുടെ ആശങ്ക പരിഹരിക്കും. ഡി.എഫ്. ഒ പി ധനേഷ്കുമാർ
കാസർഗോഡ് ജില്ലയിലെ കാട്ട് പന്നിശല്യം അതിരൂക്ഷമായ വില്ലേജുകളിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ പി.ധനേഷ് കുമാർ പറഞ്ഞു. ജില്ലയിൽ എംപാനൽ ചെയ്ത തോക്ക് ലൈസൻസുള്ള കർഷകരെ ഉപയോഗിച്ച് എല്ലാ നടപടി ക്രമങ്ങളും മുൻകരുതലുകളും സ്വീകരിച്ച് കാട്ട് പന്നികളെ കൊല്ലാൻ എല്ലാ സഹായങ്ങളും കർഷകർക്ക് നല്കുമെന്നും അദ്ദേഹം പറഞ്ഞു.
Continue Reading