മൊബൈൽഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് കുട്ടി മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: ഫോൺ ചാർജ് ചെയ്യുന്നതിനിടെ പ്ളഗ്ഗിൽനിന്ന് ഷോക്കേറ്റ് പതിനാറുവയസ്സുകാരൻ മരിച്ചു. പയ്യാനക്കൽ കുറ്റിക്കാട്ടുതൊടി നിലംപറമ്പിൽ അഭിഷേക് നായർ ആണ് മരിച്ചത്. ഝാർഖണ്ഡിൽ പ്ളസ്ടു വിദ്യാർഥിയാണ്. ഫോൺ ചാർജാവാത്തതുകണ്ട് പ്ളഗ്ഗ് ഊരിനോക്കുമ്പോൾ ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ ഉടനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഝാർഖണ്ഡ് സ്വദേശിയായ പ്രദീപാണ് അച്ഛൻ. ഒരുമാസമായിട്ടേയുള്ളൂ കുട്ടി അമ്മ ബിന്ദുവിന്റെ വീടായ പയ്യാനക്കലിലെത്തിയിട്ട്. സഹോദരൻ: ശശാങ്ക് നായർ. സംസ്കാരം ഞായറാഴ്ച മാനാരി ശ്മശാനത്തിൽ

Continue Reading

സിക്കിമില്‍ ആർമി ട്രെക്ക് മറിഞ്ഞ് അപകടം; മരിച്ചവരില്‍ മലയാളി സൈനികനും

ഗാങ്ടോക്ക്: സിക്കിമില്‍ സൈനിക വാഹനം മറിഞ്ഞ് മരിച്ചവരില്‍ പാലക്കാട് സ്വദേശിയും. മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. അപകടത്തില്‍ 16 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.നോർത്ത് സിക്കിമിലെ സെമയിലാണ് അപകടം. ചാത്തേനിൽ നിന്ന് താങ്കുവിലേക്ക് പോയ ട്രെക്കാണ് അപകടത്തിൽപെട്ടത്. റോഡിൽ നിന്ന് തെന്നിമാറിയ ട്രെക്ക് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ നാല് സൈനികരെ ഹെലികോപ്റ്റർ മാർ​ഗം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.‌സൈനികരുടെ മരണത്തിൽ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് അനുശോചനമറിയിച്ചിരുന്നു. ‘വടക്കൻ സിക്കിമിൽ […]

Continue Reading

നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപിഴവെന്ന് പരാതി, പ്രതിഷേധം

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി. പ്രസവത്തെ തുടര്‍ന്ന് നവജാത ശിശുവും പിന്നീട് അമ്മയും മരിച്ചതിനു പിന്നാലെയാണ് പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ആലപ്പുഴ കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണ(22)യാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.ഇവരുടെ കുഞ്ഞ് ഇന്നലെ വൈകിട്ട് പ്രസവത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് കാട്ടി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. മൃതദേഹം മാറ്റാന്‍ സമ്മതിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.ഇന്നലെ രാത്രിയിലും ആശുപത്രിയില്‍ വലിയ […]

Continue Reading

തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കാസർഗോഡ് തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കെ.പ്രിയേഷാണ് (33) മരിച്ചത്. കൊലപാതകമെന്ന് സംശയം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Continue Reading

കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ചു

കോഴിക്കോട്: കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ആവള പെരിഞ്ചേരിക്കടവിൽ ബഷീറിന്‍റെ മകൻ മുഹമ്മദിനെയാണ് കുളിമുറിയിൽ തോർത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പേരാമ്പ്ര ഇ എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ‍ൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മേപ്പയൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെുത്ത് അന്വേഷണം തുടങ്ങി.

Continue Reading

അച്ഛൻ ഓട്ടോ പുറകിലോട്ട് തിരിക്കുന്നതിനിടെ അടിയിൽപെട്ട് മകൾ മരിച്ചു

തൊടുപുഴ• ഇടുക്കി വെള്ളിലാംകണ്ടത്ത് ഒാട്ടോറിക്ഷയ്ക്കടിയില്‍പെട്ട് കുട്ടി മരിച്ചു. പിതാവ് ഒാട്ടോ പുറകിലോട്ട് തിരിക്കുന്നതിനിടെയാണ് മകള്‍ അടിയില്‍പെട്ടത്. സജേഷ്–ശ്രീകുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്ത് വച്ചാണ് അപകടം. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

ഓക്സിജൻ കിട്ടാതെ ആംബുലൻസിൽ രോഗി മരിച്ചതായി പരാതി

പത്തനംതിട്ടയിൽ ഓക്സിജൻ കിട്ടാതെ ആംബുലൻസിൽ രോഗി മരിച്ചതായി പരാതി. തിരുവല്ല സ്വദേശി രാജൻ (67) ആണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജനെ ഡോക്ടർമാർ വണ്ടാനം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നു. ഇന്ന് പുലർച്ചെ മെഡിക്കൽ കോളജിലേക്കുള്ള യാത്രയ്ക്കിടെ സിലിണ്ടറിലെ ഓക്സിജൻ തീർന്നതായി ബന്ധുക്കൾ ആരോപിച്ചു. യാത്ര തുടങ്ങി 10 മിനിറ്റിനുള്ളില്‍ രാജന്‍റെ ആരോഗ്യനില വഷളാവുകയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് മകന്‍ ആംബുലന്‍സ് ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് അവഗണിച്ച് […]

Continue Reading

കാസര്‍കോട് കളനാട് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

കാസര്‍കോട്: കളനാട് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. കളനാട് അയ്യങ്കോല്‍ റോഡിലെ ശരീഫ് – ഉമ്മുകുല്‍സു ദമ്പതികളുടെ മകന്‍ യാസിര്‍ (25) ആണ് മരിച്ചത്. സുഹൃത്തുകളുമൊത്ത് കുളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി എന്നാണ് സംശയിക്കുന്നത്.

Continue Reading

ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ദുബായി: ദുബായിൽ വാഹനാപകടത്തിൽ മാനന്തവാടി ചെറ്റപ്പാലം അരങ്ങിൽതാഴെ ഹഫ്സലിന്റെ ഭാര്യ റംഷീന(32) മരിച്ചു. മകൻ: മുഹമ്മദ് ഇഹ്സാൻ. പ്രവാസിയായ ഒണ്ടയങ്ങാടി സ്വദേശി ആനപ്പാറ അബൂബക്കറിന്റെയും റംലയുടെയും മകളാണ്. ജോലിസ്ഥലത്തുനിന്ന് മടങ്ങുമ്പോൾ റോഡ് കുറുകെ കടക്കുന്നതിനിടയിൽ വാഹനം ഇടിച്ചാണ് അപകടമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

Continue Reading

ക്ഷേത്രക്കുളത്തിൽ വീണ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

ഉദിനൂർ : ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രക്കുളത്തിൽ ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. വലിയപറമ്പ ഇടയിലക്കാട്ടെ ബർണാഡ്ജിൻസി ദമ്പതികളുടെ മകനായ അലനാണ് (15) മരിച്ചത്. സ്ക്കൂൾ വിട്ടുവന്നയുടൻ കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയ അലൻ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.ഫയർഫോഴ്സ് എത്തി പുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading