സലാലയിൽ മലയാളി വെടിയേറ്റ്​ മരിച്ച നിലയിൽ​

സലാല: കോഴിക്കോട് സ്വദേശിയെ സലാലയിൽ പള്ളിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി മൊയ്തീൻ (56) ആണ്​ മരിച്ചത്. സലാല സാദയിലെ ഖദീജ മസ്ജിദിൽ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവംആരാണ് വെടി വെച്ചതെന്ന് വ്യക്​തമല്ല. മ്യതദേഹത്തിന് സമീപത്ത്​നിന്ന്​ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്​. പൊലിസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയാണ്. ഈ പള്ളിയിൽ നമസ്കാരം നിർത്തി വെച്ചു.’

Continue Reading

ഒളിച്ചുകളി; ഫ്രീസറിനുള്ളിൽ കയറി രണ്ട് പെൺകുട്ടികൾ; ശ്വാസം കിട്ടാതെ ദാരുണാന്ത്യം

ഒളിച്ചുകളിക്കുന്നതിനിടെ ഫ്രീസറിനുള്ളിൽ കയറിയിരുന്ന കുട്ടികൾ ശ്വാസം കിട്ടാതെ മരിച്ചു. കർണാടകയിലെ മൈസൂരുവിൽ നിന്നാണ് ദാരുണസംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് പെൺകുട്ടികളെയാണ് ഫ്രീസറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടക മസാജ് സ്വദേശികളായ അഞ്ചു വയസുകാരി കാവ്യയും ഒൻപത് വയസുകാരി ഭാഗ്യയുമാണ് ശ്വാസം കിട്ടാതെ മരിച്ചത്.കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ഒളിച്ചിരിക്കാൻ പെൺകുട്ടികൾ കണ്ടെത്തിയത് വീടിന്റെ പിന്നിൽ ഉപേക്ഷിച്ച നിലയിൽ കിടന്ന ഐസ്ക്രീം ഫ്രീസർ പെട്ടിയായിരുന്നു. ബോക്സിനുള്ളിൽ കടന്നതോടെ പുറത്തിറങ്ങാൻ പറ്റാത്ത വിധം ലോക്ക് ആയിപ്പോയി. ഇതേ തുടർന്ന് കുട്ടികൾ ശ്വാസം കിട്ടാതെ […]

Continue Reading

മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു; ഭയന്നോടുന്നതിനിടെ യുവതിയുടെ കൈയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മൂപ്പൈനാട്: വയനാട് മൂപ്പൈനാട് വനത്തിൽ തേനെടുക്കുന്നതിനിടെ രണ്ടുമരണം.പരപ്പൻപാറ ചോലനായ്ക്ക കോളനിയിലെ രാജനും കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ നാലുമാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്.തേനെടുക്കുന്നതിനിടെ രാജൻ വീഴുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ യുവതിയുടെ കൈയിൽ നിന്ന് കുഞ്ഞ് നാലുമാസം പ്രായമായ കുഞ്ഞ് പാറക്കെട്ടിൽ വീണ് മരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.മൃതദേഹങ്ങൾ വനം വകുപ്പ് ഫയർഫോഴ്സും വനം വകുപ്പും ചേർന്ന് പുറത്തെത്തിച്ചു.

Continue Reading

ഗുണ്ടല്‍പേട്ടിൽ വാഹനാപകടം: പെരുന്നാൾ കഴിഞ്ഞ് മടങ്ങാനിരുന്ന പ്രവാസിയടക്കം രണ്ട് മലയാളികൾ മരിച്ചു

സുല്‍ത്താന്‍ബത്തേരി: കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. വയനാട് കമ്പളക്കാട് പൂവനാരിക്കുന്ന് സ്വദേശി നെടുങ്കണ്ടി ഹൗസില്‍ അബ്ദുവിന്റെയും താഹിറയുടെയും മകന്‍ എന്‍ കെ അജ്മലും (20) ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി സലാമിന്‍റെ മകന്‍ അല്‍ത്താഫും ആണ് അപകടത്തിൽ മരിച്ചത്. പ്രവാസിയായ അജ്മൽ പെരുന്നാൾ കഴിഞ്ഞ് തിരികെ പോകാനിരിക്കവെയാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം നടന്നത്. അജ്മല്‍ ഓടിച്ച പിക്കപ്പ് വാന്‍ കൂത്തന്നൂരില്‍ വെച്ച് എതിരെ വന്ന കര്‍ണ്ണാടക […]

Continue Reading

നോമ്പെടുക്കാനുള്ള ഒരുക്കത്തിനിടെ പ്രാണി തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം; യുവതി തൽക്ഷണം മരിച്ചു

നീലേശ്വരം: നോമ്പെടുക്കാനുള്ള ഒരുക്കത്തിനിടെ പ്രാണി തൊണ്ടയിൽകുടുങ്ങിയെന്ന് സംശയം, യുവതി തൽക്ഷണം മരിച്ചു. നീലേശ്വരം ചിറപ്പുറത്തെ മര വ്യാപാരി നൗശാദിന്റെ ഭാര്യ സമീറ (35) യാണ് മരിച്ചത്.വ്യാഴാഴ്ച പുലർചെയാണ് സംഭവം. നോമ്പെടുക്കുന്നതിനായി അത്താഴം കഴിക്കാൻ സമീറ ഉറക്കമുണർന്നിരുന്നു. ഇതിനിടയിൽ ശ്വാസതടസം അനുഭവപ്പെട്ട് സമീറ അസ്വസ്ഥത പ്രകടിപ്പിച്ചു. പരിശോധനയിൽ തൊണ്ടയിൽ പ്രാണി കുടുങ്ങിയതായി ബോധ്യപ്പെട്ടുവെന്നാണ് വീട്ടുകാർ പറയുന്നത്. ഉടൻ നീലേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറേകാൽ മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ചിറപ്പുറത്തെ മാഹിൻ – മറിയം […]

Continue Reading

ബി.ജെ.പി നേതാവ് വീടിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ

ഡൽഹി: ബി.ജെ.പി പ്രാദേശിക നേതാവ് വീടിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ. 42 കാരനായ ജിതു ചൗധരിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. മയൂർ വിഹാർ ഫേസ് 3 ലെ വീടിന് മുന്നിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ജിതു ചൗധരിയുടെ മൃതദേഹം പൊലീസ് കോൺസ്റ്റബിളാണ് ആദ്യം കാണുന്നത്. ശരീരത്തിൽ വെടിയേറ്റ പരിക്കുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്ന സ്ഥലത്തുനിന്ന് ഏതാനും വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നും സിസിടിവി […]

Continue Reading

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി, മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം 

കോഴിക്കോട് : കുപ്പിയുടെ അടപ്പ് (Bottle cap ) തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി, കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു. ഉടൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. 

Continue Reading

പിതാവിന്റെ സോപ്പ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി 18കാരന് ദാരുണാന്ത്യം

മലപ്പുറം: പിതാവിന്റെ ഉടമസ്ഥതയിലുള്ള സോപ്പു കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി 18കാരന് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് ( Shamil-18) സോപ്പ് പൊടി (soap powder) നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. ബുധനാഴ്ച്ച വൈകിട്ട് ആറോടെ ഷമീർ സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ മെഷീനിനുള്ളിൽ കുടുങ്ങി മരിച്ചു കിടക്കുന്നത് കണ്ടത്. ഒഴിവ് സമയങ്ങളിൽ ഷാമിലും സോപ്പ് […]

Continue Reading

സ്കൂട്ടർ യാത്രക്കിടെ വൈദ്യുതി കമ്പി ദേഹത്തുവീണ് കാഞ്ഞങ്ങാട് കോൺഗ്രസ് നേതാവ് മരിച്ചു

സ്കൂട്ടർ യാത്രക്കിടയിൽ വൈദ്യുതി കമ്പി ദേഹത്തു വീണു കോൺഗ്രസ് നേതാവ് മരിച്ചു. കോണ്‍ഗ്രസിന്‍റെ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് ഡി.വി.ബാലകൃഷ്ണൻ ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി മഖാം റോഡിൽ വെച്ച് വൈകിട്ട് 5 മണിക്കായിരുന്നു അപകടം. അതേസമയം തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് ഇന്ന് പെയ്തത്. കോതമംഗലത്ത് കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു. കുടമ്പുഴ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ആറോളം വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. വീടിന്റെ മേൽക്കൂരകൾ പൂർണ്ണമായും കാറ്റിൽ പറന്നു പോയി. തട്ടേക്കാട് കുട്ടമ്പുഴ […]

Continue Reading

യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് തീ പടർന്ന് മരിച്ചു

കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് തീ പടർന്ന് മരിച്ചു. കോഴിക്കോട് നാദാപുരം ജാതിയേരിയിൽ പുലർച്ചെ രണ്ടിനാണ് സംഭവം. കല്ലുമ്മൽ പൊൻപറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. സംഭവത്തിൽ യുവതിക്കും സഹോദരനും അമ്മക്കും പരിക്കേറ്റു.വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിൽ കയറിയ രത്നേഷ്, വാതിൽ തകർത്ത് കിടപ്പുമുറിക്ക് തീവെക്കുകയായിരുന്നു. തീപിടിക്കുന്നത് കണ്ട അയൽവാസി ബഹളംവെച്ചാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാർ […]

Continue Reading