ഇലക്ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; അച്ഛനും മകളും മരിച്ചു

തമിഴ്‌നാട് വെല്ലൂരിൽ ചാർജിന് വെച്ച ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. ദുരൈവർമ (49) മകൾ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. രാത്രിയില്‍ ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തീപിടിത്തത്തിലെ പുക ശ്വസിച്ചാവാം  ഉറങ്ങുകയായിരുന്ന ഇരുവരും  മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.പുലര്‍ച്ചെ ഒരു മണിയോടെയാണ് തീ കണ്ടതെന്നും ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചെന്നും അയല്‍വാസികള്‍ പറയുന്നു. ഇ- ബൈക്കിലെ തീ തൊട്ടടുത്ത പെട്രോള്‍ ബൈക്കിലേക്കും പടര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് അണയ്ക്കാനായില്ല. അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. വാതില്‍ തകര്‍ത്ത് […]

Continue Reading

കളിക്കുന്നതിനിടെ ഗേറ്റ് ഇളകി തലയില്‍ വീണു; നാലു വയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ വീടിന്റെ ഗേറ്റ് വീണ് നാലു വയസ്സുകാരന്‍ മരിച്ചു. ഗേറ്റില്‍ കയറി കളിക്കുന്നതിനിടെയായിരുന്നു അപകടം. ഈരാറ്റുപേട്ട കോമക്കാടത്ത് ജവാദിന്‍റെ മകന്‍ അഹ്സന്‍ അലിയാണ് മരിച്ചത്. പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകനാണ്.ദുബായില്‍ നിന്ന് കഴിഞ്ഞദിവസമാണ് കുട്ടിയും കുടുംബവും നാട്ടിലെത്തിയത്. വീടിന് മുന്നിലെ ഗേറ്റില്‍ കയറി കളിക്കുന്നതിനിടെ ഗേറ്റ് ഇളകി കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജവാദ് ആണ് പിതാവ്.

Continue Reading

സഹോദരന്‍റെ മരണാനന്തര ചടങ്ങിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു

ചെറുവത്തൂർ: സഹോദരന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനിരിക്കെ യുവതി കുഴഞ്ഞു വീണു മരിച്ചു. പിലിക്കോട് വയലിലെ കൊക്കോട്ട് കറുത്ത കുഞ്ഞി-മുട്ടത്ത് മാധവി ദമ്പതികളുടെ മകള്‍ ഗിരിജ മുട്ടത്ത് (48) ആണ് മരിച്ചത്.ഇവരുടെ സഹോദരന്‍ തമ്പാന്‍ രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. മരണാനന്തര ചടങ്ങിനായി കുളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഭര്‍ത്താവ്: രവി ബന്തിയോട്മ ക്കള്‍: അഞ്ജന മുട്ടത്ത് (പ്ലസ് ടു, സി.കെ.എന്‍.എച്ച്.എസ്.എസ് പിലിക്കോട്), അക്ഷയ മുട്ടത്ത് (ജി.എച്ച്.എസ്.എസ്, മംഗല്‍പ്പാടി, ഉപ്പള) സഹോദരങ്ങള്‍: മീനാക്ഷി മുട്ടത്ത്, രാജു മുട്ടത്ത്, ചന്ദ്രന്‍ മുട്ടത്ത്, രവി […]

Continue Reading

കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കാതെ നസീം യാത്രയായി

പള്ളിക്കര:കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയുടെ ഒരുക്കങ്ങൾക്കിടെ വിദ്യാർഥി മരിച്ചു. പൂച്ചക്കാട്ടെ ഹസൈനാർ (ആമു ഹാജി) – സുബൈദ ദമ്പതികളുടെ മകൻ നസീം (14) ആണ് മരിച്ചത്. പള്ളിക്കര ഗവ. സ്‌കൂളിലെ വിദ്യാർഥിയാണ്. എറണാകുളത്തെ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.ഗുരുതരാവസ്ഥയിലായ നസീം ആദ്യം മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്ഥിതി അത്യന്തം ഗുരുതരമായതോടെ എറണാകുളത്തെ ആശുപത്രിയിലേക്ക് ഞായറാഴ്ച മാറ്റുകയായിരുന്നു. കരൾ മാറ്റിവെക്കലിന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് അതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയായിരുന്നു. പിതാവ് തന്നെയാണ് കരൾ ദാനത്തിനായി മുന്നോട്ട് […]

Continue Reading

ഏഴ് മാസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: തൊട്ടിലിൽ ഉറക്കിക്കിടത്തിയ ഏഴ് മാസം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. രാജാക്കാട് കനകക്കുന്നിൽ ഏഴ് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിഥി തൊഴിലാളികളായ പ്രവീൺ കുമാർ, ഗോമതി ദമ്പതികളുടെ മകനാണ് മരിച്ചത്. കുഞ്ഞിനെ ഉറക്കിക്കിടത്തി ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ. കുഞ്ഞിന് അനക്കം കാണാഞ്ഞതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലെ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നാണ് […]

Continue Reading

നാലുദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടക്കുന്നം മുക്കാലിയില്‍ താമസിക്കുന്ന സുരേഷ്- നിഷ ദമ്പതികളുടെ നാലുദിവസം പ്രായമായ ആണ്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസിയായ സ്ത്രീ വീട്ടിലേക്ക് വന്നപ്പോള്‍ എല്ലാവര്‍ക്കും കൊവിഡ് ആണെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.സംശയം തോന്നിയ ഇവര്‍ ആശ വര്‍ക്കറെ വിവരമറിയിച്ചു.  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം ശുചിമുറിയിലെ ബക്കറ്റില്‍ […]

Continue Reading

കെ സ് ഇ ബി താത്കാലിക ജീവനക്കാരനായിരുന്ന പുതുക്കോളി അബ്ദുൽ ഖാദർ നിര്യാതനായി

ബോവിക്കാനം: കെ.എസ്.ഇ.ബി താൽക്കാലിക ജീവനക്കാരനായിരുന്ന ബെള്ളിപ്പാടിയിലെ പുതുക്കോളി അബ്ദുൾ ഖാദർ (57വയസ്സ്) നിര്യാതനായി. വൃക്ക സംബന്ധമായ രോഗംമൂലം ചികിൽസയിലായിരുന്നു.പരേതനായ അബ്ദുല്ല കുഞ്ഞി, ഉമ്മാലിമ്മ എന്നിവരുടെ മകനാണ്.റസിയയാണ് ഭാര്യ. മക്കൾ: ജംസീറ,ജസീറ, ജാസിറ, കബീർ.മരുമക്കൾ: ഇഖ്ബാൽ, ഹഖിം, സിനാൻ.സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി,ആയിഷാബി, പരേതയായ ബീഫാത്തിമ. ബുധനാഴ്ച ഉച്ചയോടെ ബെള്ളിപ്പാടി ജുമാ മസ്ജിദിൽ ഖബറടക്കും

Continue Reading

യു എ യിൽ മലയാളി വീട്ടമ്മ കടലിൽ മുങ്ങി മരിച്ചു

യു എ ഇയിലെ ഉമ്മുൽഖുവൈനിൽ മലയാളി വീട്ടമ്മ കടലിൽ മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫാണ് (32) മരിച്ചത്. ബിച്ചിൽ കുളിക്കാനിറങ്ങി തിരയിൽപെട്ട ഭർത്താവിനെയും മക്കളെയും രക്ഷിക്കാൻ ശ്രമിക്കവെയാണ് അപകടം. കുളിക്കാനിറങ്ങിയ ഭർത്താവ് മഹ്റൂഫും എട്ടും നാലും വയസുള്ള മക്കൾ ആരിഫും ഐറയും തിരയിൽപെട്ടത് കണ്ടാണ് റഫ്സ കടലിലേക്ക് ഇറങ്ങിയത്. ബഹളം കേട്ട് ഓടിക്കൂടിയവർ ഭർത്താവിനെയും കുട്ടികളെയും രക്ഷിച്ച് കരക്ക് എത്തിച്ചെങ്കിലും റഫ്സ കടലിൽ മുങ്ങിപ്പോയിരുന്നു. മൃതദേഹം ഉമ്മുൽഖൈൻ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മാതറ […]

Continue Reading

ബന്തിയോട് ഇച്ചിലങ്കോട് സ്വദേശി ബഹ്റൈനിൽ അസുഖം മൂലം മരിച്ചു

ബന്തിയോട്: ഇച്ചിലങ്കോട് സ്വദേശി ബഹ്‌റൈനില്‍ അസുഖം മൂലം മരിച്ചു. ഇച്ചിലങ്കോട് ബിഹാറം ഹൗസിലെ ബിഫാത്തിമ-സയ്യദലി ദമ്പതികളുടെ മകന്‍ മുഹമ്മദ് (50) ആണ് മരിച്ചത്. ബഹ്‌റൈനില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് ജോലി സ്ഥത്തേക്ക് മടങ്ങിയത്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: സയ്യിദ് മുഷ്താഖ്, ഫാത്തിമത്ത് മാജിദ. സഹോദങ്ങള്‍: ഹംസ, സഫിയ.

Continue Reading

ഗുജറാത്തിൽ മരണ നിരക്കിൽ കൃത്രിമം: സർക്കാർ കണക്കിൽ 4200 കൊവിഡ് മരണങ്ങൾ; വിതരണം ചെയ്തത് 1.23 ലക്ഷം മരണ സർട്ടിഫിക്കറ്റുകൾ

ഗുജറാത്തിൽ മരണ നിരക്കിൽ കൃത്രിമം..ഗുജറാത്ത് സർക്കാറിന്റെ കണക്കുകൾ പ്രകാരം മാർച്ച് മുതൽ മെയ് 10 വരെ 4218 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. എന്നാൽ 71 ദിവസത്തിനുള്ളിൽ 1.23 ലക്ഷം മരണ സർട്ടിഫിക്കറ്റുകൾ ഔദ്യോഗികമായി വിതരണം ചെയ്തു. 65,085 എണ്ണത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗുജറാത്തിലെ കൊവിഡ് മരണ നിരക്കിൽ കൃത്രിമം നടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. സർക്കാർ മരണത്തെ കുറച്ച് കാണിക്കുന്നതായും, ഔദ്യോഗിക കണക്കിന്റെ 15 ഇരട്ടിയോളം മരണങ്ങൾ ഗുജറാത്തിൽ സംഭവിച്ചിരിക്കാമെന്നും അക്ഷേപമുണ്ട്.

Continue Reading