ഏഴരക്കോടിയുടെ കരാറൊപ്പിട്ടു; ദൂരദർശനും ആകാശവാണിയും ഇനി പൂർണമായും നൽകുക ആർ.എസ്.എസ് ഏജൻസി വാർത്തകൾ

ന്യൂഡൽഹി: ഇന്ത്യയിലെ പൊതു ബ്രോഡ്കാസ്റ്ററായ പ്രസാർ ഭാരതി ദൈനംദിന വാർത്തകൾക്കായി ഇനി പൂർണമായും ആശ്രയിക്കുക രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പിന്തുണയുള്ള വാർത്താ ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറിനെ. ദൂരദർശനും ആകാശവാണിയും നടക്കുന്നത് പ്രസാർ ഭാരതിയുടെ കീഴിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊഫഷണൽ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള (പിടിഐ) സബ്സ്‌ക്രിപ്ഷൻ 2020ൽ പ്രസാർ ഭാരതി റദ്ദാക്കിയിരുന്നു. ഇതിന് ശേഷം ഹിന്ദുസ്ഥാൻ സമാചാറുമായി പ്രത്യേക കരാർ ഒപ്പിട്ടതായി ദി വയറാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.2017 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഹിന്ദുസ്ഥാൻ […]

Continue Reading