കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടിക്കിൽ തീപിടുത്തം

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടിക്കിൽ തീപിടുത്തം. ഇടപള്ളി ഗ്രാൻഡ് മാളിലെ ലക്ഷ്യാ ബുട്ടിക്കിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം.തീപിടുത്തത്തിൽ തുണികളും തയ്യൽ മെഷീനും കത്തി നശിച്ചു. ഫയർഫോഴ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഇലക്ട്രിക് ഉപകരണത്തിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Continue Reading