കുടിവെള്ളക്കരം മൂന്ന് മടങ്ങോളം കൂടും; വർധന ശനിയാഴ്ച പ്രാബല്യത്തിൽവന്നു

തിരുവനന്തപുരം: ബജറ്റിൽ ഇന്ധനസെസും നിരക്കുവർധനയും ഏർപ്പെടുത്തിയതിനെതിരേ പ്രതിഷേധം തുടരുന്നതിനിടെ കുടിവെള്ളക്കരവും കൂട്ടി. ശനിയാഴ്ചമുതൽ വർധന പ്രാബല്യത്തിൽവരുത്തി വിജ്ഞാപനമിറങ്ങി. ചില വിഭാഗങ്ങൾക്ക് മൂന്നുമടങ്ങോളം വർധനയുണ്ട്.ജല അതോറിറ്റിയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാണ് കൂട്ടുന്നത്. വിവിധ വിഭാഗങ്ങളിൽ ഒരു കിലോ ലിറ്ററിന് (1000 ലിറ്റർ) 4.40 രൂപമുതൽ 12 രൂപവരെയായിരുന്നു നിലവിലെ നിരക്ക്. ലിറ്ററിന് ഒരു പൈസ വീതമാണ് കൂട്ടിയത്. അതോടെ കിലോ ലിറ്ററിന് 14.4 രൂപമുതൽ 22 രൂപവരെയാവും. ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്നവരെ വർധനയിൽനിന്ന് ഒഴിവാക്കി. അടുത്ത ബില്ലുമുതൽ പുതിയനിരക്കിൽ നൽകണം.രണ്ടുവർഷംമുമ്പ് […]

Continue Reading

‘വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാര്‍’; കുപ്പിവെള്ളത്തിന് 13 രൂപയാക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടനയുടെ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കുപ്പിവെള്ളത്തിന്റെ വിലനിര്‍ണയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ അറിയിപ്പ്. കുപ്പി വെള്ളത്തിന്റെ വിലനിര്‍ണയത്തിന് അവലംബിക്കേണ്ട നടപടികള്‍ അറിയിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

Continue Reading