യുവതിയുടെ അടിവസ്ത്രത്തിനുള്ളിൽ സ്വര്‍ണം; ദുബായ് യാത്ര ഇന്റര്‍വ്യൂവിനെന്ന പേരില്‍; പ്രതിഫലം 60000 രൂപ

കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളിൽ ഒരു കോടി രൂപ വിലവരുന്ന സ്വർണ്ണ മിശ്രിതവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ. ദുബായിൽ ആറു ദിവസത്തെ ഇന്റർവ്യൂ ഉണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും കാസർകോട് സ്വദേശിയായ ഷഹല വീട്ടുകാരോടു പറഞ്ഞിരുന്നത്. സ്വര്‍ണക്കടത്ത് സംഘം അറുപതിനായിരം രൂപ ഷഹലയ്ക്കു പ്രതിഫലമായി നല്‍കിയെന്നും പോലീസ് പറഞ്ഞു.മിശ്രിത രൂപത്തിലുള്ള 1884 ഗ്രാം സ്വർണം മൂന്ന് പാക്കറ്റുകളിലായാണ് ഷഹല അടിവസ്ത്രത്തിനുള്ളിൽ  ഒളിപ്പിച്ചിരുന്നത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ഉൾവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കൈമാറിയതും സ്വർണക്കടത്ത് […]

Continue Reading

റാസൽഖൈമയിൽ പനി ബാധിച്ച് മലയാളി വിദ്യാർഥിനി മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥിനി റാസൽഖൈമയിൽ മരിച്ചു. റാസൽഖൈമ ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി കോട്ടയം പൊൻകുന്നം സ്വദേശി ഹനാൻ നൂറാണ് (17) മരിച്ചത്.പ്രതിരോധ ശേഷി തകരാറിലാകുന്ന അസുഖമുള്ള ഹനാൻ പനിബാധിച്ചതിനെ തുടർന്ന് റാസൽഖൈമ ഉബൈദുല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റാസൽഖൈമയിൽ ക്രസന്റ് ഗാരേജ് നടത്തുന്ന പൊൻകുന്നം കല്ലംപറമ്പിൽ അബ്ദുൽകരീമിന്റെയും മലയാളം മിഷൻ റാസൽഖൈമ കോർഡിനേറ്റർ ബബിതയുടെയും മകളാണ്. സഹോദരൻ: നൗഫീൻ നൂർ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Continue Reading

ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ദുബായി: ദുബായിൽ വാഹനാപകടത്തിൽ മാനന്തവാടി ചെറ്റപ്പാലം അരങ്ങിൽതാഴെ ഹഫ്സലിന്റെ ഭാര്യ റംഷീന(32) മരിച്ചു. മകൻ: മുഹമ്മദ് ഇഹ്സാൻ. പ്രവാസിയായ ഒണ്ടയങ്ങാടി സ്വദേശി ആനപ്പാറ അബൂബക്കറിന്റെയും റംലയുടെയും മകളാണ്. ജോലിസ്ഥലത്തുനിന്ന് മടങ്ങുമ്പോൾ റോഡ് കുറുകെ കടക്കുന്നതിനിടയിൽ വാഹനം ഇടിച്ചാണ് അപകടമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

Continue Reading

മാസപ്പിറവി ദൃശ്യമായില്ല; സൗദിയിലും യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

റിയാദ്: സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല. ഇതനുസരിച്ച് ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കും. തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി നിരീക്ഷകര്‍ രംഗത്തുണ്ടായിരുന്നെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായില്ല. സുപ്രീം കോടതിയുടെയും റോയല്‍ കോര്‍ട്ടിന്റെയും അറിയിപ്പുകള്‍ വൈകാതെ ലഭിക്കും. അതേസമയം മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് യുഎഇ മൂണ്‍ സൈറ്റിങ് കമ്മറ്റി അറിയിച്ചു. 

Continue Reading

സലാലയിൽ മലയാളി വെടിയേറ്റ്​ മരിച്ച നിലയിൽ​

സലാല: കോഴിക്കോട് സ്വദേശിയെ സലാലയിൽ പള്ളിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി മൊയ്തീൻ (56) ആണ്​ മരിച്ചത്. സലാല സാദയിലെ ഖദീജ മസ്ജിദിൽ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവംആരാണ് വെടി വെച്ചതെന്ന് വ്യക്​തമല്ല. മ്യതദേഹത്തിന് സമീപത്ത്​നിന്ന്​ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്​. പൊലിസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയാണ്. ഈ പള്ളിയിൽ നമസ്കാരം നിർത്തി വെച്ചു.’

Continue Reading

റമദാനില്‍ മുസ്ലിംകളോട് മോദിക്ക് കരുതലെന്ന്; ബുര്‍ജ് ഖലീഫയില്‍ മോദിചിത്രം ആലേഖനം ചെയ്‌തെന്ന വ്യാജ ചിത്രം പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ ബുര്‍ജ് ഖലീഫയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്തതായി വ്യാജ വാര്‍ത്ത. ‘റമദാനില്‍ നരേന്ദ്ര മോദിയുടെ ഇന്ത്യന്‍ മുസ്ലിംകളോടുള്ള കരുതലിനും സഹായത്തിനും നന്ദി അറിയിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം നോമ്പ് തുറ സമയത്ത് ദുബായിലെ ബുര്‍ജ് ഖലീഫയില്‍ മോദിയുടെ ചിത്രം തെളിഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയയിലെ അവകാശവാദം. വിശേഷ അവസരങ്ങളില്‍ ബുര്‍ജ് ഖലീഫ ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കാറുണ്ട്. പല രാജ്യങ്ങളെയും ആദരിക്കുന്നതിനും ഇത്തരം ലൈറ്റിംഗ് യുഎഇ അധികൃതര്‍ ഉപയോഗിക്കാറുമുണ്ട്.എന്നാല്‍ ബുര്‍ജ് […]

Continue Reading