ഇൻസ്റ്റാ​ഗ്രാമിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പിന്നിലാക്കിയ ‘ദുൽഖറിസം’

ഇൻസ്റ്റഗ്രാമിൽ ഒരു കോടി ഫോളോവർമാരെ നേടി നടൻ ദുൽഖർ സൽമാൻ. ദുൽഖർ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. തന്റെ പോസ്റ്റുകളും ചിന്തകളും സ​ഹിക്കുന്ന ആരാധകരോട് സ്നേഹവും കടപ്പാടും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിനും, മമ്മൂട്ടിക്കും വളരെ ദൂരം മുന്നിലാണ് ദുൽഖർ. 44 ലക്ഷം ഫോളോവർമാരാണ് മോഹൻലാലിനുള്ളത്. 30 ലക്ഷമാണ് മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണം. അടുത്തിടെയാണ് ദുൽഖർ സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കിയത്. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിൽ 2012ൽ […]

Continue Reading