ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടി ചോദ്യം ചെയ്ത് ട്രാവല്‍ വ്‌ലോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വാഹനം നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയെന്ന പേരില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിനെതിരെ കണ്ണൂര്‍ കിളിയന്തറ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സതീഷ് നൈനാന്‍ തള്ളിയത്. ടെമ്പോ ട്രാവലര്‍ കാരവനാക്കി രൂപം മാറ്റി യാത്രകള്‍ നടത്തിവരുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിന് സര്‍ക്കാറിന് അധികാരമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ […]
Continue Reading