കുഞ്ഞനിയന്റെ തലയിൽ മണ്ണ് വീഴാതിരിക്കാൻ കൈവെച്ച് കിടന്നത് 17 മണിക്കൂർ; ഏഴുവയസുകാരിയുടെ കരുതലിൽ കണ്ണുനനഞ്ഞ് ലോകം

അങ്കാറ:തുർക്കിയെയും സിറിയയെയും തകർത്തെറിഞ്ഞുകൊണ്ടാണ് ഭൂകമ്പം കടന്നുപോയത്. തകർന്ന കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ സ്വന്തക്കാരെയും ബന്ധുക്കളയും തിരയുന്നവരുടെയും ഉള്ളുലക്കുന്ന കാഴ്ചയാണ് തുർക്കിയിൽ നിന്നെല്ലാം വരുന്നത്. മരണസംഖ്യ 8000 കവിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ഇനിയും പതിനായിരക്കണക്കിന് പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ചയും മഴയുമെല്ലാം രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.ഈ ദുരിതക്കാഴ്ചകൾക്കിടിയിൽ നിന്ന് ആശ്വാസത്തിന്റെയും കരുതലിന്റെയും സ്‌നേഹത്തിന്റെയും ഒരു നനവുള്ള ദൃശ്യമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.തകർന്ന കോൺഗ്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ സഹോദരനും സഹോദരിയും. കുഞ്ഞനിയന്റെ തലയിൽ മണ്ണും പൊടിയും വീഴാതിരിക്കാൻ ആ ചേച്ചി കൈകൊണ്ട് കവചമൊരുക്കിയിരിക്കുന്നു. 17 […]

Continue Reading

തകർന്നടിഞ്ഞ് തുർക്കിയും സിറിയയും; ഭൂകമ്പത്തിൽ മരണം 3,500 കടന്നു

അങ്കാറ/ദമാസ്‌കസ്: തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പങ്ങളിൽ മരണം 3,500 കടന്നു. തുർക്കിയിൽ മാത്രം 2,300ഓളം പേരാണ് മരിച്ചത്. രാത്രി വൈകിയും രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് തുർക്കി പ്രസിഡന്റ്.ദക്ഷിണ തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമാണ് ആയിരങ്ങളുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരുകയാണ്. മരണസംഖ്യ എട്ടുമടങ്ങ് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നിരവധി പേർക്ക് പരിക്കേറ്റ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിലും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്.ഇന്നലെ പുലർച്ചെ പ്രാദേശിക സമയം 4.17നാണ് തുർക്കിയും സിറിയയും ഭൂചലനത്തിൽ കുലുങ്ങി വിറച്ചത്. ആളുകൾ ഉറങ്ങിക്കിടക്കെയായിരുന്നു ദുരന്തമെത്തിയത്. […]

Continue Reading

കാസര്‍കോട്ടെ പാണത്തൂരിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാ‍‍ര്‍

കാസ‍ര്‍കോട്: കാസ‍ര്‍കോട് ജില്ലയിലെ മലയോരമേഖലയിൽ വീണ്ടും ഭൂചലനം. ഇന്ന് രാവിലെ നേരിയെ തോതിൽ ഭൂചലനമുണ്ടായ പാണത്തൂ‍ര്‍ അടക്കമുള്ള മേഖലകളിലാണ് വൈകിട്ടോടെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. വൈകുന്നേരം 4.40-ഓടെ പാണത്തൂരിന് അടുത്ത കല്ലപ്പള്ളി പ്രദേശത്താണ് കുലുക്കം അനുഭവപ്പെട്ടതെന്ന് നാട്ടുകാ‍‍ര്‍ പറയുന്നു.ഇന്ന് രാവിലെയും കാസ‍ര്‍കോട്ടെ പാണത്തൂര്‍ അടക്കമുള്ള മലയോരമേഖലകളിൽ നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്ന് രാവിലെ 7.45 നാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രത്യേക ശബ്ദത്തോടെ നാല് സെക്കന്‍ഡ് നീണ്ടു നിന്ന ഭൂചലനത്തിൽ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ […]

Continue Reading