ഒരു വര്‍ഷം; വിദഗ്ദ്ധ ചികിത്സയില്ലാതെ പൊലിഞ്ഞത് എന്‍ഡോസള്‍ഫാന്‍ ബാധിതരായ പത്തിലേറെ കുരുന്നുകളുടെ ജീവന്‍

കാസര്‍കോഡ്: മുഖ്യമന്ത്രിയും മന്ത്രിമാരും എയിംസ് ഒഴികെ ബാക്കിയെല്ലാം നല്‍കുമെന്ന ഉറപ്പില്‍ ദയാബായി സമരം അവസാനിപ്പിച്ചുവെങ്കിലും കാസര്‍കോഡ് ഇപ്പോഴും ആശങ്കയിലാണ്. മൂന്ന് വര്‍ഷം മുമ്പും ഇതേ വാഗ്ദാനങ്ങളാണ് നല്‍കിയിരുന്നത്. വിദഗ്ധ ചികിത്സ സൗകര്യങ്ങളുടെ കുറവ് തന്നെയാണ് അന്നും ഇന്നും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നം. പുതിയ എന്‍ഡോസള്‍ഫാന്‍ ബാധിതരെ കണ്ടു പിടിക്കാനുള്ള ക്യാമ്പുകള്‍ നടന്നിട്ട് വര്‍ഷങ്ങളായി. കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ ശോചീനായവസ്ഥ പരിഹരിക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ചികിത്സയുടെ അപര്യാപ്തത കാരണം ഒരു വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ പത്തിലേറെ കുഞ്ഞുങ്ങളുടെ ജീവനാണ് […]

Continue Reading

അവസാനിപ്പിച്ചത് നിരാഹാര സമരം; പോരാട്ടം തുടരും: ദയാബായി

എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി, 18 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ദയാ ബായി അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചത്. ആശുപത്രിയില്‍ നിന്നും സമരപന്തലിലെത്തിയ ദയാബായി എല്ലാവര്‍ക്കും നന്ദി അറിയിച്ചു. സമരപന്തലിലെത്തിയ ദയാബായിയെ ആവേശപൂര്‍വ്വമാണ് ഏതിരേറ്റത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമരപന്തലിലെത്തി. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയാണ് കഴിഞ്ഞ 18 ദിവസമായി […]

Continue Reading

കാസര്‍ഗോഡിന് എയിംസ് വേണം; എന്‍ഡോസള്‍ഫാന്‍ ഇരയായ ഒന്നര വയസുകാരിയുടെ മൃതദേഹവുമായി പ്രതിഷേധം

കാസര്‍കോഡ്: കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ഇരയുടെ മൃതദേഹം സമരപ്പന്തലിലെത്തിച്ച് പ്രതിഷേധം. കുമ്പടാജെ പഞ്ചയത്തിലെ പെരിഞ്ചയിലുള്ള മൊഗേര്‍ എന്ന ആദിവാസി കോളനിയില്‍ കഴിഞ്ഞ ദിവസം മരിച്ച മോഹനന്‍-ഉഷ ദമ്പതികളുടെ മൂന്നാമത്ത കുഞ്ഞായ ഹര്‍ഷിതയുടെ(ഒന്നര വയസ്) മൃതദേഹമാണ് കാസര്‍കോഡ് പുതിയ ബസ്റ്റാന്‍ഡിന് സമീപത്തുള്ള സമരപ്പന്തലില്‍ എത്തിച്ചത്. സാമൂഹിക പ്രവര്‍ത്തക ദയാ ബായി ആണ് ഇന്ന് സമരം ഉദ്ഘാടനം ചെയ്യുന്നത്. ഹര്‍ഷിതക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്നും ഇനി ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ കാസര്‍ഗോഡിന് എയിംസ് വേണമെന്നുമാണ് സമരക്കാരുടെ ആവശ്യം. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കൃത്യമായ […]

Continue Reading

എൻഡോ സൾഫാൻ ഇരകളുടെ മരണം: കാഞ്ഞങ്ങാട് നഗരത്തിൽ എയിംസ് കൂട്ടായ്മയുടെ പ്രതിഷേധാഗ്നി.

കാഞ്ഞങ്ങാട്: എൻഡോ സൾഫാൻ ഇരകളുടെ മരണം കാഞ്ഞങ്ങാട് നഗരത്തിൽ എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമവും സ്മൃതി മണ്ഡപത്തിൽ മെഴുകുതിരി കത്തിച്ച് റോഷാഗ്നിയും നഗരത്തെ ഈറനണിയിച്ചു. ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധാഗ്നി ഡോക്ടർ ഖാദർ മാങ്ങാട് ഉൽഘാടനം ചെയ്തു. ഫറീന കോട്ടപ്പുറം, നാസർ ചെർക്കളം, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, താജുദ്ദീൻ പടിഞ്ഞാർ, ശ്രീനാഥ് ശശി, ഗണേശൻ അരമങ്ങാനം, നാസർ കൊട്ടിലങ്ങാട്, റെജി കരിന്തളം, സലീം സന്ദേശം ചൗക്കി, അബ്ദുൽ ഖയ്യൂമ്, അബ്ദുൽ ഖാദർ […]

Continue Reading

കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ 2 കുട്ടികള്‍ മരിച്ചു; മരണം കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെ

കാസര്‍കോട്: എൻഡോസൾഫാൻ മൂലം ദുരിത ബാധിതരായ രണ്ട് കുട്ടികള്‍ മരിച്ചു. അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകള്‍ അമേയ (5), അജാനൂരിലെ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ഇസ്മാഈൽ(11) എന്നിവരാണ് മരിച്ചത്. കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇസ്മാഈലിന്റെ മരണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍വച്ചാണ് അമേയ മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് രണ്ട് കുട്ടികളുടെ മരണങ്ങള്‍. ഒന്നര വര്‍ഷമായി വിളിച്ച് ചേര്‍ക്കാത്ത റെമെഡിയല്‍ സെല്‍ യോഗം ചേരണമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും […]

Continue Reading