‘കോൺ​ഗ്രസിനെ തളളിയാൽ ലീ​ഗിനെ സ്വീകരിക്കാം; എസ്ഡിപിഐ വോട്ട് വേണമോയെന്ന് ഇപ്പോൾ പറയാൻ പറ്റില്ല’; ഇപി ജയരാജൻ

കണ്ണൂർ: കോൺ​ഗ്രസിനെ പാർട്ടി തളളിപ്പറയുകയാണെങ്കിൽ മുസ്ലിം ലീ​ഗിനെ ഇടതു മുന്നണിയിലേക്ക് സ്വീകരിക്കാൻ തയ്യാറാണെന്ന് പുതിയ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പ്രതീക്ഷിക്കാത്ത പലരും എല്‍ഡിഎഫിലേക്ക് വരുമെന്നും ഇപി ജയരാജൻ പ്രതികരിച്ചു. ഇടതുമുന്നണി ഇനിയും വിപുലീകരിക്കുമെന്ന് പറഞ്ഞ ജയരാജൻ പിജെ കുര്യൻ, മാണി സി കാപ്പൻ എന്നിവരേയും എൽഡിഎഫിലേക്ക് സ്വാ​ഗതം ചെയ്തു. എസ്ഡിപിഐ വോട്ട് സംബന്ധിച്ചും നിലപാട് വ്യക്തമാക്കുന്നുണ്ട് ഇപി ജയരാജൻ. എസ്ഡിപിഐ വോട്ട് വേണമോ വേണ്ടയോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അത് തെരഞ്ഞെടുപ്പ് കാലത്ത് എടുക്കേണ്ട […]

Continue Reading

ഇ.പി ജയരാജന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: മുൻ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനറാകും. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. പോളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുത്ത എം വിജയരാഘവൻ സ്ഥാനമെഴിയുന്നതിലൂടെയാണ് ജയരാജൻ കൺവീനര്‍ സ്ഥാനത്തേക്ക് വരുന്നത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്കുമുള്ള പുതിയ നിയമനത്തെ സംബന്ധിച്ച കാര്യമായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ച വിഷയം. ഇ.പി ജയരാജനെയും എ.കെ ബാലനെയുമായിരുന്നു കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്‌. സിപിഎം സമിതിക്ക് ശേഷം നാളെയായിരിക്കും ഇതു സംബന്ധിച്ച ഓദ്യോഗിക […]

Continue Reading