സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ, ഉച്ചയ്ക്കുശേഷം: 31ന് സ്കൂൾ അടയ്ക്കും

ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടക്കും. രാവിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് രണ്ടു മുതലായിരിക്കും നടക്കുക. വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യുഐപി) യോഗത്തിലാണ് ധാരണയായത്.മുസ്‌ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിലും ഇതേ സമയക്രമം തന്നെയായിരിക്കും. വിശദമായ ടൈംടേബിൾ ഏതാനും ദിവസത്തിനകം പ്രസിദ്ധീകരിക്കും. 31ന് സ്കൂളുകൾ മധ്യവേനലവധിക്കായി അടക്കും. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ […]

Continue Reading

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് നാളെ ഹർത്താൽ പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. കണ്ണൂർ സര്‍വകലാശാലയും നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ […]

Continue Reading

1–9 ക്ലാസ് വാർഷിക പരീക്ഷ ബുധനാഴ്ച തുടങ്ങും; ആശംസകൾ നേർന്ന് മന്ത്രി

തിരുവനന്തപുരം • ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വർക് ഷീറ്റ് മാതൃകയിലാണ് ചോദ്യപേപ്പർ തയാറാക്കിയിരിക്കുന്നത്. അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾക്ക് ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും.എൽപി ക്ലാസിലെ കുട്ടികൾ പരീക്ഷയ്ക്ക് ക്രയോണുകൾ, കളർ പെൻസിൽ എന്നിവ കരുതണം. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിലെ ചോദ്യപേപ്പറുകളിൽ ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒൻപത് ക്ലാസുകളിലെ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങളും ഉൾപ്പെടുത്തി. […]

Continue Reading

എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ അടുത്തിരിക്കെ ആശങ്കയിൽ വിദ്യാർത്ഥി കളും അധ്യാപകരും

തൃശ്ശൂര്‍: എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളുടെ ചോദ്യപേപ്പര്‍ പാറ്റേണ്‍ പുറത്തുവന്നതോടെ വിദ്യാഭ്യാസരംഗത്ത് ആശങ്ക പടര്‍ന്നിരിക്കുകയാണ്. പരീക്ഷയ്ക്ക് ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ (ഫോക്കസ് ഏരിയ) മാത്രം പഠിച്ചാല്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടില്ല എന്നതാണ് ഇതിന് അടിസ്ഥാനമായത്. മിക്ക വിഷയങ്ങളും ഓണ്‍ലൈനായും ഓഫ്‌ലൈനായും പഠിപ്പിച്ചുതീര്‍ന്നിട്ടുള്ളത് പകുതി പാഠഭാഗങ്ങള്‍ മാത്രമാണ്. ഇനി കിട്ടുന്നത് രണ്ടരമാസം മാത്രമാണ്. ആ സമയംകൊണ്ട് പുസ്തകത്തിന്റെ പകുതി പഠിപ്പിക്കണമെന്നത് അസാധ്യമെന്ന് അധ്യാപകര്‍ പറയുന്നു.പുസ്തകം മുഴുവന്‍ പഠിക്കണമെന്ന് ആദ്യംതന്നെ പറഞ്ഞിരുന്നെങ്കില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ഇത്ര സമ്മര്‍ദത്തിലാവില്ലായിരുന്നു. […]

Continue Reading

ജില്ലയിലെ പ്ലസ് വണ്‍ പരീക്ഷ; രണ്ടു ദിവസത്തിനകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകും

കണ്ണൂർ: സപ്തംബര്‍ ആറിന് പ്ലസ് വണ്‍ പരീക്ഷ തുടങ്ങാനിരിക്കെ കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ജില്ലയിലെ പരീക്ഷാ മുന്നൊരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും. പരീക്ഷയുടെ മുന്നോടിയായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ ശുചീകരിക്കുന്നതടക്കമുള്ള നടപടികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തീകരിക്കും. അതത് സ്ഥലങ്ങളിലെ ജനപ്രതിനിധികളുടെ മേല്‍നോട്ടത്തില്‍ പിടിഎയുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുക. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടാവും പരീക്ഷ നടത്തിപ്പ്.പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും […]

Continue Reading