തുടക്കം പനി, നാലാഴ്ച നീളുന്ന ശ്വാസംമുട്ടൽ; സംസ്ഥാനത്ത് ചികിത്സ തേടിയെത്തുന്നത്‌ ആയിരങ്ങൾ

കണ്ണൂർ: നാലുദിവസത്തെ പനി,തുടർന്ന് നാലാഴ്ച നീണ്ടുനിൽക്കുന്ന ശ്വാസംമുട്ടലും വലിവും. സംസ്ഥാനത്ത് വൈറൽ പനിയും ആസ്ത്മയുടെ സമാന ലക്ഷണങ്ങളുമായി ആയിരങ്ങളാണ് ചികിത്സയിൽ. ഇതിൽ കുട്ടികളുമുൾപ്പെടുന്നു.രോഗം അപകടാവസ്ഥ ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് എത്തുന്നില്ലെങ്കിലും ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കും കൂടുതൽ പണം കണ്ടെത്തേണ്ടിവരുന്നു. പതിനോരായിരത്തോളം പേരാണ് പനിയും ശ്വാസംമുട്ടലുമായി കഴിഞ്ഞദിവസം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിൽ ഇതിന്റെ ഇരട്ടിയോളം രോഗികളെത്തുന്നുണ്ട്. കൂടുതൽ പേർ കിടത്തിച്ചികിത്സയ്ക്ക് എത്തുന്നതും സ്വകാര്യ ആശുപത്രികളിലാണ്.ഇൻഫ്ളുവൻസ വൈറസ്, റെസ്പിേററ്ററി സിൻസീഷ്യൽ വൈറസ് പോലുള്ള പലതരം വൈറസുകൾ […]

Continue Reading

കുട്ടികൾക്ക് ആവർത്തിച്ചു വരുന്ന പനിയും ചുമയും, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികൾക്ക് വീണ്ടും അവ വരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളായതിനാൽ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഐഎൽഐ., എസ്എആർഐ എന്നിവയുടെ പര്യവേഷണം മുഖേന ഇത് നിരിക്ഷിച്ചു വരികയാണെന്നും ഏതെങ്കിലും ജില്ലയിലോ പ്രദേശത്തോ രോഗത്തിന്റെ വർധനവുണ്ടായാൽ റിപ്പോർട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകൾ വഴി അവബോധം നൽകാനും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.കുട്ടികൾക്കുണ്ടാകേണ്ട പ്രതിരോധ […]

Continue Reading

പനിയെ തുടർന്ന് യുവാവ് മരിച്ചു

ഉപ്പള: പനി ബാധിച്ച് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. ഐല ക്ഷേത്ര പരിസരത്തെ പവന്‍ രാജ്‌ (23) ആണ്‌ മരിച്ചത്‌. അഞ്ച്‌ ദിവസം മുമ്പാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഉപ്പളയില്‍ മെക്കാനിക്കായിരുന്നു. അനന്ത പത്മനാഭ- രാജീവി ദമ്പതികളുടെ മകനാണ്‌. സഹോദരങ്ങള്‍: ധന്‍രാജ്‌, ധന്യ.

Continue Reading