മിശിഹായ്ക്ക് മുന്നിൽ വഴിമാറി ക്രൊയേഷ്യ; അര്‍ജന്റീന ഫൈനലിൽ

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ അധ്വാനിച്ചു കളിച്ച ക്രൊയേഷ്യയെ നിസഹായരാക്കി അര്‍ജന്റീന ഫൈനലിൽ. അൽവാരസ് രണ്ടു തവണയും മെസ്സി ഒരിക്കലും ലക്ഷ്യം കണ്ടപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ആറാം തവണയാണ് അര്‍ജന്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ക്രൊയേഷ്യ ആധിപത്യം പുലർത്തുന്ന കാഴ്ചയായിരുന്നു ആദ്യ 20 മിനിറ്റിൽ. ലൂക്കാ മോഡ്രിച്ച് ബ്രോസോവിച്ച് കൊവാസിച്ച് സഖ്യം മധ്യനിരയിൽ കളി നിയന്ത്രിച്ചതോടെ, അർജന്റീന താരങ്ങൾ കാഴ്ചക്കാരായി. ആദ്യ 20 മിനിറ്റ് നിയന്ത്രണം കുറഞ്ഞ […]

Continue Reading

ഹൃദയഭേദകം… റോണോ നിങ്ങളുടെ ഈ മടക്കം

ഇതായിരുന്നില്ല റോണോ നിങ്ങൾ അർഹിച്ചത്. സ്വന്തം രാജ്യത്തിനായി യൂറോകപ്പും യുവേഫ നേഷൻസ് കിരീടവും സമ്മാനിച്ച നായകൻ പകരക്കാരനാക്കപ്പെട്ട് ലോകകിരീടമെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങുന്ന ദൃശ്യം ഹൃദയം പിളർക്കുന്നതാണ്. യൂറോപ്പിന്റെ ഫുട്‌ബോൾ ഭൂപടത്തിൽ അത്രയൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത പോർച്ചുഗലിന് ഇന്നുകാണുന്ന പകിട്ടും പെരുമയും സമ്മാനിച്ചത് റൊണാൾഡോയുടെ വിയർപ്പിന്റെ ഉപ്പുരസമാണ്. മൊറോക്കോയുടെ യൂസുഫ് അന്നസീരി നേടിയ ഏക ഗോളിൽ പറങ്കിപ്പട വീണപ്പോൾ കരഞ്ഞുകൊണ്ട് മൈതാനം വിട്ട ക്രിസ്റ്റ്യാനോയുടെ മുഖം ഏതൊരു ഫുട്‌ബോൾ ആരാധകന്റെയും നെഞ്ചു തകർക്കുന്നകാഴ്ചയാണ്. പോരാളികൾ കരയാറില്ലെന്നത് വെറും തോന്നൽ […]

Continue Reading

പറങ്കികൾക്ക് സ്വിസ് പട; പ്രീക്വാർട്ടറിലൊരുങ്ങുന്നത് വമ്പൻ മത്സരം

ദോഹ: ലോകകപ്പിൽ ക്വാർട്ടർ ലക്ഷ്യം വെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്നിറങ്ങും. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലാൻഡാണ് എതിരാളികൾ. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസയിൽ സ്റ്റേഡിയത്തിലാണ് മത്സരം. ആശങ്കകൾക്ക് ഇടയില്ലാതെ പ്രീക്വാർട്ടർ ഉറപ്പിച്ചവരാണ് പോർച്ചുഗൽ. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് വരവ്. എന്നാൽ അവസാന മത്സരത്തിൽ അട്ടിമറിയുടെ ചൂടറിഞ്ഞു പറങ്കിപ്പട. സൗത്ത് കൊറിയയോടായിരുന്നു പോർച്ചുഗലിന്റെ തോൽവി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിൽ പോർച്ചുഗൽ ഞെട്ടുകയായിരുന്നു.സ്വിസ് പൂട്ട് പൊട്ടിക്കാൻ കെൽപ്പുണ്ട് പോർച്ചുഗലിന്. കൊറിയക്കെതിരെയും ഘാനക്കെതിരെയും വീണു […]

Continue Reading

സ്‌പെയിനിന്റെയും ജർമ്മനിയുടെയും ഭാവി ഇന്നറിയാം

ദോഹ: സ്‌പെയിനിന്റെയും ജർമനിയുടെയും ലോകകപ്പ് ഭാവി ഇന്നറിയാം. ജപ്പാനെ നേരിടുന്ന സ്പെയിനിന് സമനില നേടിയാൽ പോലും പ്രീക്വാർട്ടറിലെത്താം. കോസ്റ്റാറിക്കയ്ക്കെതിരായ മത്സരം ജയിച്ചില്ലെങ്കിൽ ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. അപ്രതീക്ഷിതമായ പലതിനും ഇന്ന് ഖത്തർ സാക്ഷിയായേക്കും. നിലവിലെ ഗ്രൂപ്പ് ചാമ്പ്യന്മാരാണ് സ്പെയിൻ. ജപ്പാനെതിരായ അവസാന പോര് ജയിച്ചാൽ ആ പട്ടം നിലനിർത്തി പ്രീക്വാർട്ടറിലേക്ക് ഒരുങ്ങാം. സമനില ആയാലും രണ്ടാം സ്ഥാനം ഉറപ്പ്. തോറ്റാൽ കോസ്റ്റാറിക്ക, ജർമനിയെ വീഴ്ത്തുകയാണെങ്കിൽ സ്പെയിന് നാട്ടിലേക്ക് മടങ്ങാം. എതിരാളികളായ […]

Continue Reading

ഖത്തര്‍ ലോകകപ്പിനുള്ള ടിക്കറ്റുകള്‍ നാളെ മുതല്‍ ബുക്ക് ചെയ്യാം

ദോഹ: ഖത്തര്‍ അതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റുകള്‍ ‌നാളെ മുതല്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ ഫിഫ നാളെ പുറത്തുവിടും. അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിന് ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. ഗ്രൂപ്പ് നിര്‍ണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് ദോഹയില്‍ വെച്ചാണ് നടക്കുന്നത്. ഫിഫയുടെ വാര്‍ഷിക യോഗത്തിന് ശേഷമാകും നറുക്കെടുപ്പ്. 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാനത്തെ ലോകകപ്പ് ടൂര്‍ണമെന്റ് കൂടിയാണ് ഖത്തറിലേത്. ആതിഥേയരായ ഖത്തറടക്കം 13 […]

Continue Reading