മീൻപിടുത്തത്തിന് പോയ തോണി മറിഞ്ഞ് ഒരാളെ കാണാതായി; 2 പേർ രക്ഷപ്പെട്ടു; തിരച്ചിൽ തുടരുന്നു

ചെറുവത്തൂർ: മീൻപിടുത്തത്തിന് പോയ തോണി മറിഞ്ഞു ഒരാളെ കാണാതായി. രണ്ട് പേർ നീന്തിരക്ഷപ്പെട്ടു. ഹൊസ്ദുർഗ് താലൂകിലെ ചെറുവത്തൂരിലാണ് സംഭവം നടന്നത്. അച്ചാംതുരുത്തി പടിഞ്ഞാറിലെ കെ കരുണാകരന്റെ മകൻ സൂരജ് (28) എന്നയാളെയാണ് കാണാതായത്.തോണിയിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. സൂരജിനായുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുന്നു. ഫയർഫോഴ്സ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ട്. വല വീശുന്നതിനിടെയാണ് തോണി മറിഞ്ഞതെന്നാണ് വിവരം.

Continue Reading

മെയ് 13 മുതല്‍ കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചു

2021 മെയ് 13 മുതല്‍ കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് 2021 മെയ് 13 നോട് കൂടി തന്നെ അറബിക്കടല്‍ പ്രക്ഷുബ്ധമാവാനും കടലില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്. ആയതിനാല്‍ മെയ് 13 അതിരാവിലെ 12 മണി മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു

Continue Reading