കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. ആദ്യസർവീസ് ജൂലായ് ഏഴിന്

ദുബായ് : കൊവിഡ് വ്യാപനത്തെതുടർന്ന് നിറുത്തി വച്ച കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസ് വീണ്ടും തുടങ്ങുന്നു. ജൂലായ് ഏഴ് മുതൽ വിമാനസർവീസ് പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫ്ലൈ ദുബായ്, എമിറേറ്റ്സ് വിമാനക്കമ്പനികളാണ് ജൂലായ് ഏഴ് മുതൽ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ അതോറിട്ടിയുടെ നിർദ്ദേശം ലഭിച്ചു. . ഹൈദരാബാദിൽ നിന്നു ജൂലായ് മൂന്ന് മുതൽ സർവീസ് ആരംഭിക്കുന്നുണ്ട്.

Continue Reading

പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി യുഎഇ; പക്ഷെ, വിമാന സര്‍വ്വീസ് ആരംഭിക്കാത്തതില്‍ ആശങ്ക

ദുബായ്: പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് യുഎഇ ഇന്നുമുതല്‍ നീക്കി. യുഎഇ അംഗീകരിച്ച കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് ബുധനാഴ്ച മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍, വിമാന സര്‍വ്വീസ് ആരംഭിക്കാത്തതില്‍ അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുകയാണ്. കേരളത്തില്‍ നാലുവിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വംമൂലം ഒട്ടുമിക്ക വിമാനക്കമ്പനികളും ടിക്കറ്റ്ബുക്കിങ് ഇപ്പോഴും നിര്‍ത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല, ദുബായില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ വേണമെന്ന നിബന്ധനയും ആശയക്കുഴപ്പമുണ്ടാക്കുന്നു. യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കൊവിഡ് ആര്‍ടി പിസിആര്‍ ഫലം […]

Continue Reading