ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ. ഡിസംബർ 1 മുതൽ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ യാത്രാ വിലക്കാണ് നീക്കിയത്. സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയാണ് ഭരണകൂടം. ഇളവുകളുടെ ഭാഗമായി പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കേണ്ട എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സാമൂഹിക അകലം പാലിക്കണമെന്നും നിർബന്ധമില്ല.

Continue Reading

ഇന്ത്യയില്‍ നിന്ന് യുഎയിലേക്കുള്ള യാത്രവിമാനങ്ങള്‍ ജൂലായ്ഏഴ് മുതല്‍ ആരംഭിച്ചേക്കാമെന്ന് എമിറേറ്റ്‌സ്

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിമാന സർവീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു. യുഎഇ ഗവ.വകുപ്പുകളിൽ നിന്ന് ഇതിനായുള്ള മാർഗനിർദേശങ്ങൾക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്ന് ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായി എമിറേറ്റ്സ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വൈകാതെ ഇതുസംബന്ധമായി കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും എയർലൈൻ അറിയിച്ചു. അതേസമയം, എമിറേറ്റ്സിന്റെ വെബ് സൈറ്റിൽ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് വൺവേ എക്കണോമി ടിക്കറ്റ് നിരക്ക് 43,683 രൂപയാണ്. […]

Continue Reading