സ്വകാര്യ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ നിർത്തി

സ്വകാര്യ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ നൽകിവന്നിരുന്ന സൗജന്യ ചികിത്സയാണ് നിർത്തിയത്. കാരുണ്യ ആരോഗ്യ ഇൻഷൂറൻസിൽ അംഗമായവർക്ക് മാത്രമേ ഇനി സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കുകയുള്ളൂ. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗികളെ വലിയ ബുദ്ധിമുട്ടിലാക്കുന്നതാണ് പുതിയ തീരുമാനം. നിലവിൽ സർക്കാർ ആശുപത്രികളിൽ കോവിഡ് രോഗികളുടെ തിരക്ക് കൂടി വരികയാണ്. ഇതിനിടയിലാണ് സ്വകാര്യ ആശുപത്രികളിലെ സൗജന്യ ചികിത്സ നിർത്തലാക്കിയത്.

Continue Reading

റോഡ് അപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ; സുപ്രധാന പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി

റോഡ് അപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകാനൊരുങ്ങി സ്റ്റാലിൻ സർക്കാർ. ‘ഇന്നുയിർ കാപ്പോൺ’ എന്ന പേരിൽ ശനിയാഴ്ച്ച മലമരുവത്തൂരിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മൊത്തം സ്വകാര്യ-പൊതുമേഖല ആശുപത്രികളെ ഈ പദ്ധതിക്കു കീഴിൽ കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. ഇതുവഴി റോഡപകടത്തിൽ പെടുന്നവർക്ക് ആദ്യപടി മികച്ച ആരോഗ്യ പരിരക്ഷ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.                             ‘ഇന്നുയിർ കാപ്പോൺ’ പദ്ധതി പ്രകാരം ഇരയ്ക്ക് പരമാവധി ഒരു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.കൂടാതെ മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായവർക്കും […]

Continue Reading

സൗജന്യ കോവിഡ് ചികിത്സയുമായി മാലിക് ദീനാർ ഹോസ്പിറ്റൽ

ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർക്ക് സൗജന്യ കോവിഡ് ചികിത്സയുമായി മാലിക് ദീനാർ ഹോസ്പിറ്റൽ.

Continue Reading