ഇന്ധനവില ഇന്നും കൂട്ടി; ആറു ദിവസം കൊണ്ട് പെട്രോളിന് കൂടിയത് നാലു രൂപ

രാജ്യത്ത് ഇന്ധനവില വർധന തുടരുന്നു. ഇന്ന് പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ ആറു ദിവസം കൊണ്ട് പെട്രോളിന് നാലു രൂപയും ഡീസലിന് മൂന്നു രൂപ 88 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.05 രൂപയും ഡീസലിന് 97.11 രൂപയുമായി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 108.50 രൂപയും ഡീസലിന് 95.66 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 108.02 രൂപയും ഡീസലിന് 95.03 രൂപയുമാണ് വില.യുക്രൈൻ അധിനിവേശത്തെ തുടർന്ന് […]

Continue Reading

രാജ്യത്ത് നാളെയും ഇന്ധന വില വർധിപ്പിക്കും: പെട്രോളിന് 90 ഉം ഡീസലിന് 84 പൈസയും കൂടും

രാജ്യത്ത് നാളെയും ഇന്ധന വില കൂടും. നാളെ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടുക. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റേയും പാചക വാതത്തിന്‍റെയും വില കൂട്ടിയിരുന്നു. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസൽ ലീറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ […]

Continue Reading

രാജ്യത്ത് ഇന്ധനവില കൂട്ടി

നവംബർ നാലിന് ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് ഡീസൽ ലിറ്ററിന് 92.59 രൂപയും പെട്രോളിന് 105.34 രൂപയുമാണ് പുതിയ വില. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിലും ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Continue Reading

ഇന്ത്യയില്‍ ഇന്ധനവില കുത്തനെ ഉയര്‍ന്നേക്കും; കരുതിയിരിക്കുക കൂടുക ഇത്രത്തോളം

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരുമെന്ന് സൂചന. റഷ്യ യുദ്ധപ്രഖ്യാപനം നടത്തി സൈനിക നീക്കം ആരംഭിച്ചതോടെ ബാരല്‍ അസംസ്കൃത എണ്ണയുടെ വില 100 ഡോളര്‍ കടന്നു. ഉപയോഗിക്കുന്ന എണ്ണയുടെ എണ്‍പത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ ഇത് വലിയ രീതിയില്‍ വിലക്കയറ്റത്തിന് കാരണമാക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് അന്താരാഷ്ട്ര വിലയ്ക്ക് അനുസരിച്ച് വിപണി വില നിര്‍ണ്ണയിക്കുന്ന രീതിയാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക്. എന്നാല്‍ ഇന്ത്യയില്‍ അടുത്തിടെ എണ്ണവില വര്‍ദ്ധിച്ചിട്ടില്ല. യുപിയിലെ അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ […]

Continue Reading

ഇന്ധന നികുതി കുറച്ച് രാജസ്ഥാന്‍; പ്രതിവര്‍ഷം 3800 കോടി നഷ്ടമെന്ന് ഗെഹ്‌ലോട്ട്

ഇന്ധനനികുതി കുറയ്ക്കില്ലെന്ന നിലപാടില്‍ നിന്ന് രാജസ്ഥാന്‍ പിന്നോട്ട്. സംസ്ഥാനത്ത് പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും എന്ന നിലയില്‍ ഇന്ധന നികുതി കുറയ്ക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പുതുക്കിയ വില ബുധാനാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി അശോക്  ഗെഹ്‌ലോട്ട് ട്വീറ്റിലൂടെ വ്യക്തമാക്കി. ഇന്ധന നികുതി കുറച്ചതിലൂടെ രാജസ്ഥാനില്‍ വര്‍ഷത്തില്‍ 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നും അശോക്  ഗെഹ്‌ലോട്ട്  ട്വീറ്റിലൂടെ പറഞ്ഞു. ചൊവ്വാഴ്ച ചേര്‍ന്ന […]

Continue Reading

റോക്കറ്റ് പോലെ കുതിച്ച് ഇന്ധനവില

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 109.52 പൈസയും ഡീസലിന് 103.01 പൈസയുമായി. കോഴിക്കോട് പെട്രോളിന് ‍ 108.05 പൈസയും ഡീസല്‍ 101.47 പൈസയുമാണ് ഇന്നത്തെ വില. ഒരു മാസത്തിനിടെ ഡീസലിന് കൂട്ടിയത് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപയുമാണ്. 

Continue Reading

ഇന്ധനവിലയില്‍ വര്‍ധനവ്

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 109.16 പൈസയും ഡീസലിന് 102.75 പൈസയുമായി. കോഴിക്കോട് പെട്രോളിന് ‍ 107.70 പൈസയും ഡീസല്‍ 101.11 പൈസയുമാണ് ഇന്നത്തെ വില. ഒരു മാസത്തിനിടെ ഡീസലിന് കൂട്ടിയത് 7 രൂപ37 പൈസയാണ്. പെട്രോളിന് 5 രൂപ 70 പൈസയും വർധിപ്പിച്ചു.

Continue Reading

ഇന്ധനവില ഇന്നും കൂട്ടി

ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 107 രൂപ 35 പൈസയും ഡീസൽ ലിറ്ററിന് 100 രൂപ 74 പൈസയും ആണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 108 രൂപ 81 പൈസയും ഡീസൽ ലിറ്ററിന് 102 രൂപ 38 പൈസയും ആണ്. 

Continue Reading

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർധിപ്പിച്ചു. കോഴിക്കോട് പെട്രോളിന് 106 രൂപ 97 പൈസയും ഡീസലിന് 100 രൂപ 38 പൈസയായി. തിരുവനന്തപുരത്ത് പെട്രാളിന് 108 രൂപ 46 പൈസയും ഡീസലിന് 102 രൂപ 02 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 106 രൂപ 42 പൈസ ഡീസലിന് 100 രൂപ 15 പൈസയുമാണ്.

Continue Reading

പറന്നു പറന്നു പറന്ന് ഇന്ധന വില; ഇന്നും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 107 രൂപ 76 പൈസയാണ്. ഡീസലിന് 101 രൂപ 29 പൈസയായി.

Continue Reading