ഗാന്ധി വധത്തിലെ പ്രധാന ഭാഗങ്ങൾ മാറ്റി പാഠപുസ്തകം

ന്യൂഡൽഹി : ഗാന്ധി വധത്തെ തുടർന്ന് RSS നെ നിരോധിച്ചത് പാഠപുസ്തകത്തിൽ നിന്ന് നീക്കി. ഗാന്ധിയോട് ഹിന്ദു തീവ്രവാദികൾക്ക് വെറുപ്പായിരുന്നു എന്ന ഭാഗവും പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പന്ത്രണ്ടാം ക്ളാസ്സിലേക്കുള്ള NCERT പുസ്തകത്തിൽ നിന്നാണ് പ്രസ്തുത ഭാഗങ്ങൾ നീക്കം ചെയ്തിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി ഈ ഭാഗങ്ങൾ രാഷ്ട്രമീമാംസ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഗാന്ധി വധത്തിലെ മുഖ്യ പ്രതിയായ നാഥൂറാം ഗോഡ്സെ പൂനയിൽ നിന്നുള്ള ബ്രാഹ്മണനായിരുന്നു എന്ന പരാമർശവും നീക്കം ചെയ്തിട്ടുണ്ട്. പഠഭാഗങ്ങൾ നീക്കം ചെയ്യുമ്പോൾ NCERT പുറത്തിറക്കാറുള്ള […]

Continue Reading

‘ഗാന്ധി ഒരു തെറ്റായിരുന്നു, ഗോഡ്‌സെയാണ് ശരി’; ഒരുലക്ഷം സവര്‍ക്കര്‍ കുടകള്‍ വിതരണം ചെയ്ത് ഹിന്ദുമഹാസഭ

തൃശൂർ: ഗാന്ധിയും നെഹ്‌റുവും രാഷ്ട്രത്തെ വിഭജിച്ചുവെന്നും ​ഗാന്ധിവധം ശരിയായ നടപടിയായിരുന്നെന്നും ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷൻ മുന്നാ കുമാർ ശർമ. രാഷ്ട്രത്തെ ഇന്ത്യയും പാകിസ്താനുമായി വിഭജിക്കുകയാണ് ഗാന്ധിയും നെഹ്‌റുവും ചെയ്തത്. രാഷ്ട്രത്തിന്റെ ഐക്യവും ഏകതയും കാത്തുസൂക്ഷിക്കാനാണ് ഗോഡ്‌സെ ഗാന്ധിയെ വധിച്ചത്. നാഥുറാം ഗോഡ്‌സെയാണ് രാജ്യത്തിന്റെ യഥാർഥ നായകനെന്നും മുന്നാ കുമാർ ശർമ പറഞ്ഞു. തൃശൂർ പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മുന്നാ കുമാറിന്റെ പരാമർശം.’ഗാന്ധി ഒരു തെറ്റായിരുന്നു. ഗോഡ്‌സെയായിരുന്നു ശരി. ഗാന്ധിയെ എതിർത്തുകൊണ്ട് ​ഗോഡ്സെയുടെ പ്രവൃത്തികൾ ഞങ്ങൾ […]

Continue Reading