ചാർജിങ് അഡാപ്‌റ്റർ, ലിപ്സ്റ്റിക്ക്, കാർട്ടൻ ബോക്സ് എന്നിവയിലൂടെ 1 കിലോയുടെ സ്വർണക്കടത്ത്; കാസർഗോഡ് സ്വദേശികൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ടയുമായി കസ്റ്റംസ്. മൂന്നു കേസുകളിലായി 1 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ അബ്ദുറഹിമാൻ (43), ഗഫൂർ അഹമ്മദ് (39), അബ്ദുൽ റഹിമാൻ (53) എന്നിവരാണ് സ്വർണം കടത്തിയത്. ചാർജിങ് അഡാപ്‌റ്റർ, കളിപ്പാട്ടങ്ങൾ, ലിപ്സ്റ്റിക്ക്, കാർട്ടൻ ബോക്സ് എന്നിവയിലാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി അതിൽ സ്വർണം വച്ചശേഷം പോക്കറ്റാണെന്ന് മനസിലാകാത്ത വിധത്തിൽ ചേർത്ത് തയ്ക്കുകയായിരുന്നു. ഇയാളിൽ സംശയം തോന്നിയ കസ്റ്റംസ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണം […]

Continue Reading

യുവതിയുടെ അടിവസ്ത്രത്തിനുള്ളിൽ സ്വര്‍ണം; ദുബായ് യാത്ര ഇന്റര്‍വ്യൂവിനെന്ന പേരില്‍; പ്രതിഫലം 60000 രൂപ

കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളിൽ ഒരു കോടി രൂപ വിലവരുന്ന സ്വർണ്ണ മിശ്രിതവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ. ദുബായിൽ ആറു ദിവസത്തെ ഇന്റർവ്യൂ ഉണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും കാസർകോട് സ്വദേശിയായ ഷഹല വീട്ടുകാരോടു പറഞ്ഞിരുന്നത്. സ്വര്‍ണക്കടത്ത് സംഘം അറുപതിനായിരം രൂപ ഷഹലയ്ക്കു പ്രതിഫലമായി നല്‍കിയെന്നും പോലീസ് പറഞ്ഞു.മിശ്രിത രൂപത്തിലുള്ള 1884 ഗ്രാം സ്വർണം മൂന്ന് പാക്കറ്റുകളിലായാണ് ഷഹല അടിവസ്ത്രത്തിനുള്ളിൽ  ഒളിപ്പിച്ചിരുന്നത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ഉൾവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കൈമാറിയതും സ്വർണക്കടത്ത് […]

Continue Reading

സ്ത്രീകളുടെ അടിവസ്ത്രത്തിൽ സ്വർണം കടത്താൻ ശ്രമം; പുരുഷ യാത്രക്കാരൻ മംഗ്ളുറു വിമാനത്താവളത്തിൽ പിടിയിൽ

മംഗ്ളുറു: സ്ത്രീകളുടെ അടിവസ്ത്രത്തിൽ സ്വർണം കടത്താൻ ശ്രമിച്ചയാത്രക്കാരനെ മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഉത്തര കന്നഡ ജില്ല സ്വദേശിയാണ് പിടിയിലായത്. 18,95,400 രൂപ വിലമതിക്കുന്ന 364,500 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണമാണ് യാത്രക്കാരനിൽ നിന്ന് കണ്ടെടുത്തത്. ദുബൈയിൽ നിന്ന് എസ്ജി 60 പൈസ്ജെറ്റ് വിമാനത്തിലാണ് ഇയാൾ എത്തിയത്. ലഗേജിനകത്ത് സ്ത്രീകളുടെ അടിവസ്ത്രത്തിൽ തുന്നിക്കെട്ടിയ പോകറ്റിനുള്ളിൽ പേപറിലും പ്ലാസ്റ്റിക് പാകറ്റിലും ഒളിപ്പിച്ച പേസ്റ്റ് രൂപത്തിലുള്ള സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. കസ്റ്റംസ് കേസെടുത്ത് കൂടുതൽ […]

Continue Reading

കരിപ്പൂരിൽ വൻ സ്വർണവേട്ട; ദമ്പതികൾ പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണ വേട്ട. 7. 314 കിലോ ഗ്രാം സ്വർണ മിശ്രിതമാണ് എയർപോർട്ട് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശികളും ദമ്പതികളുമായ അബ്ദുസമദ്, സഫ്ന അബ്ദുസമദ് എന്നിവർ പിടിയിലായി. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ചായിരുന്നു ഇവര്‍ മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മൂന്ന് കോടിരൂപയിലധികം മൂല്യമാണ് ഈ സ്വര്‍ണത്തിന് കണക്കാക്കുന്നത്. ഇരുവരും റിമാന്‍റിലാണ്. ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നതുള്‍പ്പെടെ അന്വേഷിച്ച് വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു. 

Continue Reading

കരിപ്പൂരിൽ വസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർകോട് സ്വദേശിനി പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 356 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാസർകോട് സ്വദേശിനി ഫാത്തിമത്ത് മുസൈനയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.വസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. മിശ്രിത രൂപത്തിലാക്കി മൂന്ന് പൗച്ചുകളിൽ നിക്ഷേപിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമം. എയർ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നാണ് ഇവർ എത്തിയത്.

Continue Reading