‘യാത്ര രണ്ട്- മൂന്ന് ദിവസത്തിനുള്ളിൽ തുടരും’; യാത്രയുടെ പുരോഗതി അറിയിച്ച് ശിഹാബ് ചോറ്റൂർ
യാത്രയുടെ പുരോഗതി അറിയിച്ച് ഹജ്ജ് കർമം നിർവഹിക്കാനായി മക്കയിലേക്ക് കാൽ നടയായി യാത്ര തിരിച്ച ശിഹാബ് ചോറ്റൂർ. വിസ നൽകാമെന്ന് അധികൃതർ പറഞ്ഞതായും രണ്ട്-മൂന്ന് ദിവസത്തിനുള്ളിൽ യാത്ര തുടരുമെന്നും വിവരങ്ങൾ പങ്കുവെക്കരുതെന്ന് നിർദേശമുണ്ടായത് കൊണ്ടാണ് ഇതുവരെ വിവരങ്ങൾ പങ്കുവെക്കാതിരുന്നതെന്നും അദ്ദേഹം തന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഇപ്പോൾ പഞ്ചാബിലെ ആഫിയ സ്‌കൂളിലാണുള്ളതെന്നും ഡേറ്റ് കിട്ടുന്ന മുറയ്ക്ക് യാത്ര വീണ്ടും തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. തന്നെ കുറിച്ച് വ്യാജ വിവരങ്ങൾ നൽകുന്ന യൂട്യൂബേഴ്‌സിനോട് […]
Continue Reading