‘മെഹ്‌റം’ ഇല്ലാതെ ഹജ്ജിന് പോകുന്ന സ്ത്രീകളുടെ പട്ടികയിൽ കേരളം ഒന്നാമത്
ന്യൂഡല്‍ഹി: ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് കേരളത്തില്‍ നിന്ന് പുരുഷന്‍മാരില്ലാതെ (മെഹ്‌റം) 2,800 സ്ത്രീകള്‍ പുറപ്പെടും. മെഹ്‌റമില്ലാതെ ഹജ്ജ് നിര്‍വ്വഹിക്കുന്ന സ്ത്രീകളില്‍ കൂടുതലും കേരളത്തില്‍ നിന്നാണ്. 4000ത്തിലധികം സ്ത്രീകളാണ് ഇപ്രാവശ്യം ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോകുന്നത്. മെയ് 21ന് ആദ്യ സംഘം പുറപ്പെടുമെന്നാണ് വിവരം. 2018 മുതലാണ് മെഹ്‌റമില്ലാതെ സ്ത്രീകള്‍ക്ക്് ഹജ്ജ് ചെയ്യാമെന്ന നിയമം നിലവില്‍ വരുന്നത്. 45 വയസ്സിന് മുകളിലുള്ള മുസ്ലീം സ്ത്രീകളെ ഹജ്ജിന് മെഹ്റം കൂടാതെ നാലോ അതിലധികമോ ഗ്രൂപ്പുകളായി യാത്ര ചെയ്യാന്‍ അനുവദിക്കുന്ന നിയമമാണിത്. […]
Continue Reading