അടുത്ത ഇന്നിങ്‌സ് കോൺഗ്രസിൽ? രാഷ്ട്രീയപ്രവേശന സൂചന നൽകി ഹർഭജൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഭാവിപദ്ധതികളെക്കുറിച്ച് സൂചന നൽകി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. രാഷ്ട്രീയപ്രവേശനത്തിനുള്ള ആലോചനകളെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ പഞ്ചാബിന് സേവനം ചെയ്യാനാണ് ആലോചിക്കുന്നതെന്നും അത് ഒരുപക്ഷെ രാഷ്ട്രീയത്തിലൂടെയായിരിക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഹർഭജൻ സൂചിപ്പിച്ചു. താരം കോൺഗ്രസിൽ അംഗത്വമെടുത്തേക്കുമെന്ന പ്രചാരണങ്ങൾക്കിടെയാണ് പിടിഐയോട് രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് സൂചന നൽകിയത്. ”എല്ലാ പാർട്ടിയിൽനിന്നുമുള്ള രാഷ്ട്രീയക്കാരെ എനിക്ക് അറിയാം. പഞ്ചാബിനെ സേവിക്കും. അതും രാഷ്ട്രീയത്തിലൂടെയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ആകാം. ഇക്കാര്യത്തിൽ ഒരു തീരുമാനം […]

Continue Reading