നാളത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ഓടുമോ? സ്കൂളുകള്‍ക്ക് അവധിയുണ്ടോ? വിശദമായി അറിയാം…

സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞിരിക്കുകയാണ് സാധാരണക്കാർ. ഈ പ്രതിസന്ധിക്ക് ശേഷം നാളെ നേരിടേണ്ടത് ദേശിയ പണിമുടക്കാണ്. കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളികൾ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി 12 മണിക്ക് ആരംഭിക്കും. ഇടതു തൊഴിലാളി സംഘടകൾ സംയുക്‌തമായും ഐഎൻടിയുസി പ്രത്യേകവുമായുമാണ് പണിമുടക്കുന്നത്. ദേശീയ പണിമുടക്കിന്റെ ഭാഗമായി നാളെ കേരളം സ്തംഭിക്കുമെന്നാണ് തൊഴിലാളി സംഘടനകൾ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഏതൊക്കെ മേഖലകളെ പണിമുടക്ക് ബാധിക്കുമെന്ന് നോക്കാം.   കെഎസ്ആർടിസി ഓടുമോ? […]

Continue Reading

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 അനിശ്ചിതകാല സമരം

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അടക്കം അനുകൂല തീരുമാനം ഇല്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസുടമ സംയുക്ത സമരസമിതി. കേന്ദ്ര സർക്കാരിനെതിരെ പത്ത് തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് നാളെ   ലിമിറ്റഡ് സ്‌റ്റോപ് ബസുകളുടെയും ദീർഘ ദൂര ബസുകളുടെയും പെർമിറ്റുകൾ കൃത്യമായി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. […]

Continue Reading

നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

കൊച്ചി: സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.ദേശീയസംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറുപ്പിലൂടെ അറിയിച്ചു. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പിഎഫ്‌ഐ ജനറല്‍ സെക്രട്ടറി […]

Continue Reading

സി.പി.എം നേതാവിന്‍റെ കൊലപാതകം; നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, തിരുവല്ലയിൽ ഇന്ന് ഹർത്താൽ

പത്തനംതിട്ട തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ ആര്‍.എസ്.എസ് സംഘം കുത്തിക്കൊലപ്പെടുത്തി.പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ തിരുവല്ല ചാത്തങ്കരിയിലായിരുന്നു കൊലപാതകം നടന്നത്.സംഭവത്തിൽ മുഖ്യപ്രതിയടക്കം നാല് ആര്‍.എസ്.എസ് – ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തങ്കരി സ്വദേശി ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസല്‍ എന്നിവരെ ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സി.പി.എമ്മിന്‍റെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.അഞ്ചാം പ്രതി വേങ്ങൽ സ്വദേശി അഭി പിടിയിലാകാനുണ്ട്.

Continue Reading