കനത്ത മഴയിൽ റോഡിൽ ചെളിയും കല്ലും; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്
വെള്ളരിക്കുണ്ട്: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. എളേരിത്തട്ടിനടുത്ത് അടുക്കളം പാടി ഇറക്കത്തിലാണ് അപകടം സംഭവിച്ചത്. പുങ്ങം ചാൽ സ്വദേശികളായ സുജേഷ് കൃഷ്ണൻ (29), ഭാര്യ സന്ധ്യ (24) എന്നിവർക്കാണ് സാരമായി പരിക്കേറ്റത് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം. എളേരിത്തട്ട് ഭാഗത്ത് നിന്നും പുങ്ങംചാലിലേക്ക് വരുന്നതിനിടെ അടുക്കളം പാടി ഇറക്കത്തിൽ വെച്ച് കാർ നിയന്ത്രണം വിടുകയായിരുന്നു. കനത്ത മഴയിൽ റോഡിൽ ചെളിയും കല്ലും ഒഴുകി എത്തിയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് വിവരം. റോഡിൽ നിന്നും […]
Continue Reading