80 ശതമാനം പൊള്ളൽ; പൊള്ളിയടർന്ന ശരീരത്തിൽ ചർമം വെച്ചുപിടിപ്പിക്കും: ഏക പ്രതീക്ഷ മരുന്നുകളോട് പ്രതികരിക്കുന്നു, ഹെലികോപ്റ്റർ അപകടത്തിൽ ബാക്കിയായ വരുൺ സിങ്ങിനായി പ്രാർത്ഥന

കൂനൂർ കോപ്റ്റർ ദുരന്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് വെച്ചുപിടിപ്പിക്കാനുള്ള ചർമം (സ്കിൻ ഗ്രാഫ്റ്റ്) ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചർമ ബാങ്ക് കൈമാറി. കൂടുതൽ സ്കിൻ ഗ്രാഫ്റ്റ് ആവശ്യമായാൽ മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് എത്തിക്കും.വരുൺ സിംഗ് മരുന്നുകളോട് പ്രതികരിക്കുന്നതാണ് ഏക പ്രതീക്ഷ. വ്യോമസേനാ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന് 80 ശതമാനത്തിലേറെയാണ് പൊള്ളലേട്ടിരിക്കുന്നത്. ഇപ്പോഴും നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading

ധീരസൈനികന് നാടിന്റെ അന്ത്യാഞ്ജലി; ബ്രിഗേഡിയർ എസ് എൽ ലിഡ്ഡറിന്റെ ഭൗതികശരീരം സംസ്‌കരിച്ചു

ധീരസൈനികന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ബ്രിഗേഡിയർ എസ്എൽ ലിഡ്ഡറിന്റെ ഭൗതികശരീരം സംസ്‌കരിച്ചു. ഡൽഹിയിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ. ( india pays homage brigadier ls lidder )പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും, മൂന്ന് സേന മേധാവികളും ചടങ്ങിൽ പങ്കെടുത്തു. കരസേനാ മേധാവി ജനറൽ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ, വ്യോമസേനാ മേധാവി ചീഫ് എയർ മാർഷൽ വിആർ ചൗധരി എന്നിവരാണ് ബ്രിഗേഡിയർ എസ് എൽ ലിഡ്ഡറിന് യാത്രാമൊഴി […]

Continue Reading

ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട് അമ്മേ; പ്രദീപിന്‍റെ അവസാന ഫോണ്‍ കോളിന്‍റെ ഓര്‍മയില്‍ കുടുംബം

രാജ്യം മുഴുവനും ഒരു വലിയ ദുരന്തത്തിന്‍റെ ഞെട്ടലിലാണ്. കുനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടം അത്രമേല്‍ രാജ്യത്തെ തളര്‍ത്തിക്കളഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം ആ ദുഃഖത്തിന് ആഴമേറും. ദുരന്തത്തില്‍ മരിച്ച വ്യോമസേന അസിസ്റ്റന്‍റ് വാറണ്ട് ഓഫീസർ പ്രദീപ്‌ അറയ്ക്കൽ തൃശൂര്‍ പൊന്നൂക്കര സ്വദേശിയാണ്. പ്രദീപിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ തേങ്ങുകയാണ് നാട്. ഒരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് വിളിച്ച പ്രദീപിന്‍റെ അവസാന ഫോണ്‍ കോളിനെക്കുറിച്ച് ഓര്‍ക്കുകയാണ് കുടുംബം.പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാക്യഷ്ണന്‍റെ മൂത്ത മകനാണ് പ്രദീപ് (37). […]

Continue Reading

ഹെലികോപ്ടർ ദുരന്തം; കാരണം എന്ത്…? എല്ലാ കണ്ണുകളും ബ്ലാക് ബോക്സിലേക്ക്

രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ കൂനൂര്‍ ദുരന്തത്തില്‍പ്പെട്ട ഹെലികോപ്ടറിന്‍റെ ബ്ലാക് ബോസ്ക് കണ്ടെടുത്തു. രാജ്യത്തിന്‍റെ സംയുക്ത സൈനിക മേധാവിയായ ബിപിന്‍ റാവത്തും ഭാര്യയുമുള്‍പ്പടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുകയും റാവത്തുള്‍പ്പടെ 13 പേരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്ത ഹെലികോപ്ടർ ദുരന്തത്തിന്‍റെ യഥാര്‍ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്നലെയുണ്ടായ അപകടത്തിന് പിന്നാലെ നടന്ന നീണ്ട തിരച്ചിലിനൊടുവിലാണ് ബ്ലാക് ബോക്സ് കണ്ടെത്തുന്നത്. ഇനി ബ്ലാക്ബോക്സിന്‍റെ വിശദമായ പരിശോധന നടത്തിയ ശേഷമാകും അപകട കാരണം സ്ഥിരീകരിക്കാനാകുക.

Continue Reading

രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി; ബിപിൻ റാവത്തിന് രാജ്യത്തിന്റെ സല്യൂട്ട്

ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആണ് ജനറൽ ബിപിൻ റാവത്ത്. 2019 ഡിസംബർ 30-നാണ് അദ്ദേഹം ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റത്. ആദ്യത്തെ സിഡിഎസ് കലാപവിരുദ്ധ യുദ്ധത്തിൽ പരിചയസമ്പന്നനായിരുന്നു അദ്ദേഹം. കൂടാതെ വടക്കൻ, കിഴക്കൻ കമാൻഡുകൾ ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില ഭൂപ്രദേശങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 ഡിസംബർ 17-ൽ 27-ാമത് കരസേനാ മേധാവിയായി (സിഒഎഎസ്) ജനറൽ ദൽബീർ സിംഗ് സുഹാഗിൽ നിന്ന് ജനറൽ ബിപിൻ റാവത്ത് ഇന്ത്യൻ കരസേനയുടെ ചുമതല […]

Continue Reading