ആൺകുട്ടികളുടെ ചേലാകർമ്മം: നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് കേരള ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ആൺകുട്ടികളുടെ ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി. യുക്തിവാദ സംഘടനയായ നോൺ റിലീജിയസ് സിറ്റിസൺസ് ആണ് കോടതിയെ സമീപിച്ചത്. 18 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ ചേലാകർമ്മം അനുവദിക്കരുതെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കലാണിതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ചേലാകർമ്മം യുക്തിപരമല്ലെന്നും നിയമവിരുദ്ധമാണെന്നും ഹർജിക്കാർ പറയുന്നു. ഇത്തരം നടപടികൾ കുട്ടികൾക്ക് നേരെയുള്ള ആക്രമണം ആണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജി ചീഫ് ജസ്റ്റിസ് […]

Continue Reading

കോവിഡ് വാക്‌സിന്റെ പാർശ്വഫലം മൂലം മരണമുണ്ടാകുന്നതായി സംശയം; നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് വാക്‌സിന്റെ പാർശ്വഫലം മൂലം മരണം സംഭവിക്കുന്നതായി സംശയിക്കുന്നതായി ഹൈക്കോടതി. മരിച്ചവരെ തിരിച്ചറിയാനും നഷ്‌ടപരിഹാരത്തിനും മാർഗനിർദേശം വേണമെന്നും കോടതി നിർദേശിച്ചു.കോവിഡ് വാക്‌സിനേഷന്റെ പാർശ്വഫലത്തെതുടർന്ന് ഭർത്താവ് മരിച്ചതിനാൽ നഷ്ടപരിഹാരം തേടി എറണാകുളം സ്വദേശി കെ എ സയീദ നൽകിയ ഹരജി പരി​ഗണിച്ചാണ് കോടതി നിരീക്ഷണം. കോവിഡ് വാക്‌സിന്റെ പാർശ്വഫലം മൂലം മരണം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിനും ​ദേശീയ ദുരന്തനിവാരണ അതോറിറ്റിക്കും ബാധ്യതയുണ്ടെന്നാണ് കോടതിയുടെ ഉത്തരവ്.മരണങ്ങൾ സ്ഥിരീകരിക്കാൻ ദേശീയദുരന്ത നിവാരണ അതോറിറ്റി മൂന്നു മാസത്തിനകം മാർഗനിർദേശം […]

Continue Reading

‘യുവാക്കള്‍ ജീവിതം ആസ്വദിക്കാൻ വിവാഹം തടസമായി കാണുന്നു’; ലിവിങ് ടുഗദർ കൂടുന്നതിൽ ആശങ്കയെന്ന് ഹൈക്കോടതി

കൊച്ചി: ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ കൂടുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.കേരളം ശക്തമായ കുടുംബബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. വിവാഹേതര ബന്ധങ്ങൾക്കായി വിവാഹ ബന്ധം തകർക്കുന്നത് കൂടുന്നു. ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണ് എന്നാണ് പുതുതലമുറ ചിന്തിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു. എല്ലാ കാലത്തും ഭാര്യ ഒരു അനാവശ്യമാണെന്ന […]

Continue Reading

ലെസ്ബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ലെസ്ബിയൻ (Lesbian) പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് ഹൈക്കോടതി. കോഴിക്കോട് സ്വദേശിനിയായ ആദില നസ്റിൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ചാണ് സ്വദേശിനിയായ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരാകാൻ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയോട് കോടതി നിര്‍ദ്ദേശിച്ചു. പെൺകുട്ടിയെ രക്ഷിതാക്കൾ കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു.തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണം എന്നാവശ്യപ്പട്ട് ആലുവ സ്വദേശിയായ ആദില നസ്റിനാണ് നിയമസഹായം തേടി […]

Continue Reading

എസ്.ഡി.പി.ഐയും പി.എഫ്.ഐയും തീവ്രവാദ സംഘടനകളാണെന്നതില്‍ സംശയമില്ല: ഹൈക്കോടതി

കൊച്ചി: എസ്.ഡി.പി.ഐയും പി.എഫ്‌.ഐയും ഗുരുതരമായ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തീവ്രവാദ സംഘടനകളാണെന്നതില്‍ സംശയമില്ലെന്ന് ഹൈക്കോടതി. എന്നാല്‍ ഇതൊരു നിരോധിത സംഘടനയല്ലെന്നും ജസ്റ്റിസ് കെ ഹരിപാല്‍ വ്യക്തമാക്കി. പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അര്‍ഷിക സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശമുള്ളത്.സഞ്ജിത്ത് വധക്കേസില്‍ സംഘടനയുടെ ദേശീയ, സംസ്ഥാന തല നേതാക്കള്‍ക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. കൂടാതെ 90 ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും സാധിച്ചു. കുറ്റകൃത്യത്തില്‍ […]

Continue Reading

തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ പത്ത് പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി: തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ പത്ത് പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി. കേസില്‍ രണ്ടാം പ്രതിയടക്കം മൂന്നുപേരെ വെറുതെവിട്ടു. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കിയും കോടതി വിധിച്ചു.ശിക്ഷിക്കപ്പെട്ട പ്രതികളും, എന്‍.ഐ.എയും നല്‍കിയ അപ്പീല്‍ ഹര്‍ജികളിലായിരുന്നു ഹൈക്കോടതിയുടെ വിധി.ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉച്ചയ്ക്ക് 1.30 നായിരുന്നു വിധി പറഞ്ഞത്. എന്‍.ഐ.എ കോടതിയുടെ ശിക്ഷാ നടപടി ചോദ്യം ചെയ്ത് തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ്, സാബിര്‍.പി.ബുഹാരി തുടങ്ങി 13 പ്രതികളായിരുന്നു […]

Continue Reading

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളിൽ അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്സ്​ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക. എന്നാൽ ഗ്രൂപ്പിലിടുന്ന പോസ്റ്റുകളിൽ അഡ്മിന് പ്രത്യേക നിയന്ത്രണമില്ല. ഗ്രൂപ്പിൽ പങ്കുവെയ്ക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്മിന് കഴിയില്ലെന്നും അത്തരത്തിൽ അഡ്മിനെതിരെ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ചേർത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്‌സോ കോടതിയിലുള്ള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിർദേശം. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതായിരുന്നു ഉത്തരവ്.ഫ്രണ്ട്സ് എന്ന […]

Continue Reading

‘ഹിജാബ് ധരിക്കുന്നത് മൗലികാവകാശം’ ; ഹൈക്കോടതിയെ സമീപിച്ച് വിദ്യാർഥിനി

ഹിജാബ് ധരിച്ച് കോളേജിൽ പ്രവേശിക്കുന്നത് ഉഡുപ്പിയിലെ ഗവ.പി.യു കോളജ് വിലക്കിയതിന് ദിവസങ്ങൾക്ക് ശേഷം ഹിജാബ് ധരിക്കുന്നത് മൗലികാവകാശമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനി കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഹിജാബ് ധരിച്ചതിന് തന്നെയും മറ്റ് വനിതാ വിദ്യാർഥികളെയും കോളജിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയത് വിവേചനപരമാണെന്ന് രേഷം ഫാറൂഖിയെന്ന വിദ്യാർഥിനി ഹരജിയിൽ പറഞ്ഞു. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിൽ അഭിവാജ്യമാണെന്നും ഇത് ഭരണഘടന ഉറപ്പ് തരുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണെന്നും ഹരജിയിൽ പറയുന്നു. ഹിജാബ് ധരിച്ച് കോളജിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുകയാണെന്ന് വിദ്യാർഥിനി പറഞ്ഞു. വിശ്വാസ […]

Continue Reading

മോഫിയയുടെ ആത്മഹത്യ; ഭര്‍ത്താവ് സുഹൈലിന് ജാമ്യം

ആലുവയിൽ നിയമ വിദ്യാര്‍ഥിനി മോഫിയ ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി സുഹൈലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനവദിച്ചത്. കേസിൽ പ്രതികളായ സുഹൈലിന്‍റെ മാതാപിതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.സ്ത്രീധന പീഡനത്തെ തുടർന്നാണ് കഴിഞ്ഞ നവംബറില്‍ ആലുവ എടയപ്പുറം സ്വദേശിനി മോഫിയ പർവീണ്‍ (21) ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കും സിഐ സി.എൽ സുധീറിനുമെമെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു മോഫിയ. വിവാഹത്തിനു ശേഷം മോഫിയയെ ഭര്‍ത്താവും വീട്ടുകാരും […]

Continue Reading

ദിലീപിന് തിരിച്ചടി; മൊബൈൽ ഫോണുകൾ ഹാജരാക്കാൻ കോടതി ഉത്തരവ്; തിങ്കളാഴ്ച ഹാജരാക്കണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (actress attack case)അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദീലീപിന് (actor dilep)തിരിച്ചടി. ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകൾ ​ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കാൻ ഹൈക്കോടതി (\high court)ഇടക്കാല ഉത്തരവ്. മുദ്രവച്ച കവറിൽ തിങ്കളാഴ്ച 10.15ഓടെ ഹാജരാക്കാൻ ആണ് ഉത്തരവ്. പ്രോസിക്യൂഷന്റെ നിലപാട് അം​ഗീകരിച്ചാണ് ദിലീപിന്റെ വാദങ്ങൾ തള്ളി ഹൈക്കോടതി ഇടക്കാല ഉത്തവ് പുറപ്പെടുവിച്ചത്. ഈ ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കിൽ നിയമ പരമായി ദിലീപിന് […]

Continue Reading