കാത്തുനില്‍ക്കാനാവില്ല; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി ഇന്ന് പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദീലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരെ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. വധ ഭീഷണിക്കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ജാമ്യഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പട്ട്  പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. അടുത്ത ബുധനാഴ്ചയായിരുന്നു ജാമ്യഹര്‍ജി പരിഗണിക്കാനിരുന്നത്. എന്നാല്‍ ഇത് അടിയന്തിരമായി പരിഗണിക്കമെന്നാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി. ഇതിനായി പ്രത്യേക ഹര്‍ജി ഇന്ന് സമര്‍പ്പിക്കും. കേസ് ഇന്ന് ഉച്ചയ്ക്ക് […]

Continue Reading

ഷാൻ വധകേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഷാൻ വധകേസിലെ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എട്ടാം പ്രതി ചേർത്തല സ്വദേശി അഖിൽ, 12-ാം പ്രതി തൃശൂർ സ്വദേശി സുധീഷ്, 13-ാം പ്രതി ഉമേഷ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുളള കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മറ്റ് പ്രതികളെ ആംബുലൻസിൽ രക്ഷപെടുത്താനും ഒളിവിൽ താമസിപ്പിക്കാനും സഹായിച്ചവരാണ് ഇവർ.

Continue Reading

വധുവിന്റെ വീട്ടുകാർ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനപരിധിയിൽ വരില്ല: ഹൈക്കോടതി

വിവാഹസമയത്ത് വധുവിന്റെ ക്ഷേമത്തിനായി നൽകുന്ന സമ്മാനങ്ങൾ (wedding gifts) സ്ത്രീധനമായി (dowry) പരിഗണിക്കില്ലെന്ന് കേരള ഹൈക്കോടതിയുടെ (Kerala High Court) സുപ്രധാന വിധിന്യായം. ഇത് 1961ലെ സ്ത്രീധന നിരോധന നിയമത്തിന്റെ (Dowry Prohibition Act, 1961) പരിധിയിൽ ഉൾപ്പെടില്ല.ഇവിടെ ദീപ്തി കെ.എസ്. എന്ന യുവതിയുടെ ഭർത്താവാണ് ഹർജിക്കാരൻ. 2020ൽ ഹിന്ദു ആചാരപ്രകാരം താൻ ദീപ്തിയെ വിവാഹം കഴിച്ചുവെന്നാണ് ഹർജിക്കാരന്റെ വാദം. വിവാഹശേഷം ഇരുവരും ഹർജിക്കാരന്റെ വീട്ടിൽ ഭാര്യാഭർത്താക്കന്മാരായി താമസിച്ചു. പിന്നീട് അവരുടെ ബന്ധം വഷളായി. സ്ത്രീധന നോഡൽ […]

Continue Reading

മറ്റുള്ളവര്‍ക്കു ശല്യം ഉണ്ടാക്കാതെ സ്വകാര്യസ്ഥലത്തു മദ്യപിക്കുന്നതു കുറ്റകരമല്ല; ഹൈക്കോടതി

കൊച്ചി: മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കാതെ സ്വകാര്യസ്ഥലത്ത് മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. മദ്യത്തിന്റെ മണം ഉണ്ടെന്നതുകൊണ്ട് ഒരാള്‍ മദ്യപിച്ചെന്ന് പറയനാവില്ലെന്ന് കോടതി. മണല്‍വാരല്‍ കേസിലെ പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ വില്ലേജ് അസിസ്റ്റന്റ് മദ്യലഹിരിയില്‍ ആയിരുന്നു എന്നാരോപിച്ചു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്. പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കുന്നതിനു ബാധകമായ കേരള പൊലീസ് നിയമത്തിലെ 118(എ) വകുപ്പിനു വ്യാഖ്യനിച്ചുകൊണ്ടാണ് കോടതി നടപടി. എന്നാല്‍ ലഹരിയുടെ സ്വാധീനത്താല്‍ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പൊതുസ്ഥലത്ത് പ്രശ്‌നങ്ങള്‍ […]

Continue Reading

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ 2015ലെ ഉത്തരവാണ് നിര്‍ണായക വിധിയിലൂടെ കോടതി റദ്ദുചെയ്തത്. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നായിരുന്നു നിലവിലുണ്ടായിരുന്ന ഉത്തരവ്. ഇപ്പോഴത്തെ ജനസംഖ്യാ കണക്കനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് കോടതി നിലപാട്. അഡ്വ.ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പ്രകാരം നിലവിലുള്ള ജനസംഖ്യക്ക് ആനുപാതികമായി […]

Continue Reading

മാസ്‌ക് ധരിക്കാത്തതിനു മര്‍ദനം; അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മാസ്‌ക് ധരിക്കാത്തതിനു പൊലീസ് മർദ്ദിച്ചെന്ന പരാതിയില്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി.  സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. മാസ്ക് ധരിക്കാത്തതിന് പൊലീസ് ഉപദ്രവിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി ടി.കെ.വൈശാഖാണ് കോടതിയെ സമീപിച്ചത്. എറണാകുളം മുനമ്പം പൊലീസിനെതിരെയായിരുന്നു പരാതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം വേണ്ടെന്നും നിയമപ്രകാരം നടപടിയെടുത്താല്‍ മതിയെന്നും ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി അഭിപ്രായപ്പെട്ടിരുന്നു. പൊതുസ്ഥലത്ത് അല്‍പനേരം […]

Continue Reading

വോട്ടെണ്ണലിൽ ലോക്ഡൗണിന് പകരം കടുത്ത നിയന്ത്രണം മതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ

സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണ്ടെന്ന് ഹൈക്കോടതിയിൽ സർക്കാർ. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടന്നും വിജയാഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കുമെന്നും, വോട്ടെണ്ണൽ കേന്ദ്രത്തിൽ കൗണ്ടിങ് ഏജന്റുമാർ, മാധ്യമ പ്രവർത്തകർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതായും സർക്കാർ കോടതിയെ അറിയിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾ തടയണമെന്നും ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികളിലാണ് സർക്കാരിന്റെ നിലപാട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.ഹർജി കുറച്ചു […]

Continue Reading