ഹലാൽ മാംസം നിരോധിച്ചു​കൊണ്ടുള്ള ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക

ബംഗളൂരു: ഹലാൽ മാംസം നിരോധിക്കാനുള്ള നീക്കവുമായി കർണാടക സർക്കാർ. ഹലാൽ മാംസം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ നടപടികൾ ഏകദേശം പൂർത്തിയായി. വിദ്യാർഥികൾ സ്കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും മുസ്‍ലിംവിരുദ്ധ നീക്കവുമായി ബി.ജെ.പി സർക്കാർ രംഗത്തെത്തുന്നത്.അംഗീകൃതമല്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബി.ജെ.പി എം.എൽ.എ രവികുമാർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്.എസ്.എസ്.എ.ഐ) ആവശ്യപ്പെട്ടു. അടുത്ത മേയിൽ നിയമസഭയിലേക്കു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ പുതിയ നീക്കം. തിങ്കാഴ്ച […]

Continue Reading

കർണാടകയിലെ ഹിജാബ് വിലക്ക്: സുപ്രിംകോടതി വിധി നാളെ

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള ഹിജാബ് വിലക്കിൽ സുപ്രിംകോടതി വിധി നാളെ. ഹിജാബ് ധരിച്ച ആറ് മുസ്‌ലിം വിദ്യാർഥികളെ ഉഡുപ്പി ഗവ. പ്രീ യൂനിവേഴ്‌സിറ്റി കോളേജിൽ നിന്ന് വിലക്കിയതാണ് കർണാടകയിലെ ഹിജാബ് വിവാദത്തിന് തുടക്കമായത്. ഇവരടക്കമുള്ളവർ നൽകിയ ഹരജികളിലാണ് കോടതി നാളെ വിധി പറയുക. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കോളേജിൽ തുടങ്ങിയ പ്രതിഷേധം പിന്നീട് സംസ്ഥാന വ്യാപകമായിരുന്നു. ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനികളടക്കം കർണാടക […]

Continue Reading

ഹിജാബ് വിവാദം: മംഗളൂരു യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജുകളില്‍ നിന്നും ടി.സി വാങ്ങിയത് 16 ശതമാനം വിദ്യാര്‍ത്ഥിനികള്‍

മംഗളൂരു: ഹിജാബ് നിരോധനത്തെ തുടര്‍ന്ന് മംഗളൂരു യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജുകളില്‍ നിന്നും 16 ശതമാനത്തോളം മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ടി.സി വാങ്ങിയതായി റിപ്പോര്‍ട്ട്. മംഗളൂരു യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ പഠിക്കുന്ന രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനികളാണ് ടി.സി വാങ്ങിയതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട്.ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സര്‍വകലാശാലക്ക് കീഴില്‍ വരുന്ന സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 2020-21, 2021-22 വര്‍ഷങ്ങളില്‍ വിവിധ കോഴ്സുകള്‍ക്ക് ചേര്‍ന്ന 900 മുസ്‌ലിം […]

Continue Reading

ഹിജാബ് നിരോധനം: കർണാടകയിൽ 22063 വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാനായില്ല

കർണാടകയിൽ ഹിജാബ് നിരോധനത്തെ തുടർന്ന് 22063 വിദ്യാർഥികൾക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനായില്ല. കലബുറഗി ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതിരുന്നത്. പരീക്ഷാ ഹാളിൽ വിദ്യാർഥിനികളെ ഹിജാബ് ധരിക്കാൻ അനുവദിച്ച ഏഴ് അധ്യാപകരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. മാർച്ച് 28 നാണ് സംസ്ഥാനത്ത് പത്താംതരം പരീക്ഷ ആരംഭിച്ചത്. ഏപ്രിൽ 11 വരെ പരീക്ഷ നീണ്ടുനിൽക്കും. 869399 വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വകാര്യമായി പഠിക്കുന്നവർക്കാണ് പരീക്ഷ മുടങ്ങിയതെന്നും സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നവർ അവസരം കിട്ടിയിട്ടുണ്ടെന്നുമാണ് […]

Continue Reading

സർക്കാർ നടത്തുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ച് കർണാടക

കർണാടക സർക്കാർ നടത്തുന്ന മൗലാനാ ആസാദ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളടക്കമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ്, കാവി ഷാൾ, മറ്റു മതചിഹ്നങ്ങൾ എന്നിവ നിരോധിച്ചു. ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് മന്ത്രാലയം സെക്രട്ടറി മേജർ പി. മണിവന്നൻ പുറപ്പെടുവിച്ച ഉത്തരവിലാണ് നിരോധനത്തെ കുറിച്ച് അറിയിച്ചത്. കർണാടക ഹൈക്കോടതി ഇത്തരം മതചിഹ്നങ്ങൾ സ്‌കൂളുകളിൽ നിരോധിച്ചതിനാൽ ന്യൂനപക്ഷ സ്‌കൂളുകളിലും നിയമം ബാധകമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻഷ്യൽ സ്‌കൂളുകൾ, കോളേജുകൾ, മൗലാന ആസാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ, […]

Continue Reading

വിധി വരുന്നത് വരെ കർണാടകയിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് കോടതി

കർണാടകയിൽ വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്ന് കോടതി പറഞ്ഞു. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാർഥികൾ ധരിക്കരുതെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി. ഹിജാബുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ സാഹചര്യത്തിൽ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാൽ സ്‌കൂളുകളും കോളേജുകളും തുറക്കാൻ കോടതി നിർദ്ദേശം നൽകി. ഹൈക്കോടതി വിശാല ബെഞ്ച് വാദം കേൾക്കുന്നത് തിങ്കളാഴ്ച തുടരും. […]

Continue Reading

ഹിജാബ് വിലക്ക്: നീലഷാള്‍ ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ദലിത് വിദ്യാർത്ഥികള്‍

കർണാടകയിൽ ഹിജാബ് ധരിച്ച് സ്‌കൂളുകളിലെത്താനുള്ള വിദ്യാർത്ഥികളുടെ പോരാട്ടത്തിന് പിന്തുണയുമായി ദലിത് വിദ്യാർത്ഥികൾ. നീലഷാളുകൾ ധരിച്ച് ‘ജയ് ഭീം’ മുദ്രാവാക്യം മുഴക്കിയായിരുന്നു വിദ്യാർത്ഥികളുടെ ഐക്യദാർഢ്യം. ചിക്മഗളൂരു ഐ.ഡി.എസ്.ജി കോളജിലാണ് ദലിത് വിദ്യാർത്ഥികളുടെ ഐക്യദാർഢ്യ പ്രകടനം നടന്നത്. ഇവിടെ നേരത്തെ എ.ബി.വി.പി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടന്നിരുന്നു. പിന്നാലെയാണ് വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി ദലിത് വിദ്യാർത്ഥി നേതാക്കൾ എത്തിയത്.ദലിത് വിദ്യാർത്ഥികളുടെ പ്രകടനത്തിനെതിരെ പ്രതിഷേധവുമായി എ.ബി.വി.പി പ്രവർത്തകരുമെത്തി. ഇവരും പ്രകടനമായാണ് എത്തിയത്. ഇരുവിഭാഗവും ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ കോളജ് […]

Continue Reading

സ്കൂൾ, കോളജുകളിൽ യൂണിഫോം നിർബന്ധമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി

സ്കൂൾ, കോളജുകളിൽ യൂണിഫോം നിർബന്ധമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി. കർണാടകയിലെ കാമ്പസുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ സംഭവം ദേശീയ തലത്തിൽ ചർച്ചയായതിന് പിന്നാലെയാണ് ഉത്തരവ്. 1983ലെ കർണാടക വിദ്യാഭ്യാസ ആക്ട് പ്രകാരമാണ് സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കോളജുകളിലും സ്കൂളുകളിലും യൂണിഫോം നിർബന്ധമാക്കിയത്കഴിഞ്ഞ നാലു ദിവസവും കർണാടകയിലെ കുന്താപ്പുർ ഗവണ്‍മെന്‍റ് പി യു കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യർഥികളെ പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ബലം പ്രയോഗിച്ചാണ് ക്യാമ്പസിൽ നിന്നും നീക്കിയത്.ഹിജാബ് ധരിച്ചവർക്ക് വിഭ്യാഭ്യാസം നിഷേധിക്കരുതെന്ന് രാഹുല്‍ […]

Continue Reading

ഗവ. കോളേജില്‍ വീണ്ടും ഹിജാബ് വിലക്ക്; ക്ലാസില്‍ പങ്കെടുക്കുന്നത് തടഞ്ഞു

കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഗവ. വനിതാ കോളേജിലെ ഹിജാബ് നിരോധനം കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുന്നു. ഉഡുപ്പിയിലെ വനിതാ പ്രീ യൂനിവേഴ്‌സിറ്റി കോളേജിൽ ഹിജാബിന് ഒരു മാസമായി തുടരുന്ന വിലക്കിനു പിന്നാലെ ഇതേ ജില്ലയിലെ തന്നെ മറ്റൊരു കോളേജിലും ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞു. കുന്ദാപുരയിലെ ഗവ. പി.യു കോളേജിലാണ് സംഭവം.ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. ഇവരെ പ്രിൻസിപ്പൽ രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള കോളേജ് അധികൃതർ ഗെയിറ്റിനു പുറത്ത് തടയുകയായിരുന്നു. പരീക്ഷയ്ക്ക് രണ്ടുമാസം ബാക്കിനിൽക്കെയാണ് […]

Continue Reading

‘ഹിജാബ് ധരിക്കുന്നത് മൗലികാവകാശം’ ; ഹൈക്കോടതിയെ സമീപിച്ച് വിദ്യാർഥിനി

ഹിജാബ് ധരിച്ച് കോളേജിൽ പ്രവേശിക്കുന്നത് ഉഡുപ്പിയിലെ ഗവ.പി.യു കോളജ് വിലക്കിയതിന് ദിവസങ്ങൾക്ക് ശേഷം ഹിജാബ് ധരിക്കുന്നത് മൗലികാവകാശമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനി കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഹിജാബ് ധരിച്ചതിന് തന്നെയും മറ്റ് വനിതാ വിദ്യാർഥികളെയും കോളജിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയത് വിവേചനപരമാണെന്ന് രേഷം ഫാറൂഖിയെന്ന വിദ്യാർഥിനി ഹരജിയിൽ പറഞ്ഞു. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിൽ അഭിവാജ്യമാണെന്നും ഇത് ഭരണഘടന ഉറപ്പ് തരുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണെന്നും ഹരജിയിൽ പറയുന്നു. ഹിജാബ് ധരിച്ച് കോളജിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുകയാണെന്ന് വിദ്യാർഥിനി പറഞ്ഞു. വിശ്വാസ […]

Continue Reading