ഹിജാബ് നിയന്ത്രണം;വിദ്യാർഥിനികൾ സുപ്രിം കോടതിയിലേക്ക്

ഹിജാബ് നിയന്ത്രണത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥിനികൾ സുപ്രീംകോടതിയിലേക്ക്. ഉഡുപ്പി ഗവ.കോളജിലെ വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിക്കുക.അതേസമയം, വിധി വരുന്നതുവരെ കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്ന് കോടതി പറഞ്ഞു. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാർഥികൾ ധരിക്കരുതെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി. ഹിജാബുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ സാഹചര്യത്തിൽ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാൽ […]

Continue Reading

കർണാടകയിൽ ഹിജാബ് സംഘർഷം തെരുവിലേക്ക്; ഏറ്റുമുട്ടൽ, പൊലീസ് കണ്ണീർവാതകം പ്രയോ​ഗിച്ചു; രണ്ടിടത്ത് നിരോധനാജ്ഞ

​ഗളൂരു: ഹിജാബ് വിവാദത്തില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. കോളേജുകളിലെ സംഘര്‍ഷം തെരുവകളിലേക്ക് വ്യാപിച്ചു. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി.ഉഡുപ്പി മഹാത്മാഗാന്ധി മെമ്മോറിയൽ കോളേജിലടക്കം വിദ്യാർത്ഥികൾ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഹിജാബ് ധരിച്ചും കാവി ഷാള്‍ അണിഞ്ഞും സംഘം തിരിഞ്ഞായിരുന്നു സംഘർഷം. പരസ്പരം കല്ലേറും മുദ്രാവാക്യം വിളിയും ആയതോടെ കോളേജിനകത്ത് തുടങ്ങിയ സംഘര്‍ഷം തെരുവിലേക്ക് വ്യാപിച്ചു. പ്രതിഷേധ റാലിക്കിടെ വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഉഡുപ്പിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ […]

Continue Reading

ഹിജാബ് വിവാദം; ഹര്‍ജി നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണവുമായി കര്‍ണാടക സര്‍ക്കാര്‍

ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഉടുപ്പി സര്‍ക്കാര്‍ പിയു കോളജിലെ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പോലീസിന് നിര്‍ദേശം നല്‍കി. ബിജെപി എം.എല്‍.എ രഘുപതി ഭട്ട് ഇക്കാര്യം ന്യൂസ് 18നോട് സ്ഥിരീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾ ഏതെങ്കിലും പ്രത്യേക മീറ്റിംഗുകളില്‍ പങ്കെടുത്തിരുന്നോ എന്ന് അന്വേഷിക്കും, അവരുടെ കോൾ റെക്കോർഡുകളും മറ്റും പരിശോധനയക്ക് വിധേയമാക്കുമെന്നും എംഎൽഎ പറഞ്ഞു. ഏതെങ്കിലും അന്താരാഷ്ട്ര […]

Continue Reading