‘നിങ്ങൾക്ക് ഇനിയും അവസരമുണ്ട്, ഞങ്ങളുടെ ഭാവി തകർക്കരുത്’; കർണാടക മുഖ്യമന്ത്രിയോട് വിദ്യാർഥിനി

ബംഗളൂരു: ഹിജാബ് നിരോധനം നീക്കണമെന്ന് കർണാടക സർക്കാറിനോട് അഭ്യർഥിച്ച് ഹിജാബ് പ്രതിഷേധത്തിൽ മുന്നിലുണ്ടായിരുന്ന വിദ്യാർഥിനി. ഹിജാബ് വിലക്കിനെതിരെ ഹൈക്കോടതിയിൽ ഹരജി നൽകിയ പെൺകുട്ടികളിലൊരാളായ ആലിയ അസ്സദിയാണ് ട്വിറ്ററിലൂടെ  കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ടാഗ് ചെയ്ത്  ഇക്കാര്യം ആവശ്യപ്പെട്ടത്.’ഈ മാസം 22 ന് നടക്കാനിരിക്കുന്ന പ്രീ-യൂണിവേഴ്സിറ്റി പരീക്ഷകളെഴുതാനാഗ്രഹിക്കുന്ന നിരവധി വിദ്യാർഥിനികളുടെ ഭാവിയെ ഇത് ബാധിക്കുമെന്നും ആലിയ പറഞ്ഞു. ‘ഞങ്ങളുടെ ഭാവി തകർക്കാതിരിക്കാൻ ഇനിയും അവസരമുണ്ടെന്നും ആലിയ ട്വീറ്റ് ചെയ്തു. ഹിജാബ് ധരിച്ച് ഞങ്ങളെ പരീക്ഷ എഴുതാൻ അനുവദിക്കാൻ […]

Continue Reading

ഞങ്ങള്‍ ഇന്ത്യയില്‍ സമാധാനത്തോടെയാണ് ജീവിക്കുന്നത്: വീഡിയോയുമായി ഒരു ബന്ധവുമില്ല; ഇത് വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കം: മുസ്‌കാന്റെ പിതാവ്

ബെംഗളൂരു: കര്‍ണാടക ഹിജാബ് വിഷയത്തില്‍ ജയ് ശ്രീറാം വിളിച്ച ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് നേരെ അല്ലാഹു അക്ബര്‍ മുഴക്കിയ മുസ്‌കാന്‍ ഖാന്‍ എന്ന വിദ്യാര്‍ത്ഥിനിയെ അഭിനന്ദിച്ചുകൊണ്ട് ഭീകര സംഘടനയായ അല്‍ ഖ്വയിദയുടെ തലവന് വീഡിയോ സന്ദേശം പുറത്തുവിട്ടതായുള്ള റിപ്പോര്‍ട്ടിന്മേല്‍ പ്രതികരിച്ച് മുസ്‌കാന്റെ പിതാവ്. തങ്ങള്‍ ഇന്ത്യയില്‍ സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും വീഡിയോയെക്കുറിച്ച് അറിയില്ലെന്നും വീഡിയോയിലുള്ള ആളുമായി ഒരു ബന്ധവുമില്ലെന്നും മുസ്‌കാന്റെ പിതാവ് മുഹമ്മദ് ഹസന്‍ ഖാന്‍ പറഞ്ഞു.വീഡിയോയിലെ പ്രസ്താവന തെറ്റാണെന്നും ഇതിനെതിരെ അന്വേഷണം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു. ”ഞങ്ങള്‍ക്ക് ആ […]

Continue Reading

ഹിജാബിട്ട വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി; ഏഴ് അധ്യാപകർക്ക് സസ്‌പെൻഷൻ

ബംഗളൂരു: ഗദാഗ് ജില്ലയിൽ വിദ്യാർത്ഥികളെ ഹിജാബിട്ട് എസ്എസ്എൽസി പരീക്ഷയെഴുതാൻ അനുവദിച്ച ഏഴ് അധ്യാപകർക്ക് സസ്പൻഷൻ. സിഎസ് പാട്ടീൽ ഗേൾസ്, ബോയ്‌സ് ഹൈസ്‌കൂളുകളിലെ അധ്യാപകരെയാണ് അധികൃതകർ സസ്‌പെൻഡ് ചെയ്തത്. രണ്ട് സൂപ്രണ്ടുമാർക്കും സസ്‌പെൻഷനുണ്ട്. സ്‌കൂളുകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം വിദ്യാർത്ഥികൽ നൽകിയ ഹർജി മാർച്ച് 15നാണ് കർണാടക ഹൈക്കോടതി തള്ളിയത്. ഹിജാബ് ഇസ്‌ലാം മതത്തിലെ അനിവാര്യ മതാചാരമല്ല എന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ വിധി. ഹിജാബ് നിയന്ത്രണം യുക്തിപരമാണ് എന്നും വിദ്യാർത്ഥികൾ […]

Continue Reading

ഹിജാബ്: ആറ് ലക്ഷത്തിലധികം കുട്ടികളുടെ പഠനം മുടക്കിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ ലാക്ക്; കര്‍ണാടകയിലെ എസ്.കെ.എസ്.എസ്.എഫ് വിദ്യാര്‍ത്ഥി നേതാവിന്റെ കുറിപ്പ്

കൊടക്: കര്‍ണാടകയിലെ ഹിജാബ് വിവാദം ഉയര്‍ത്തികൊണ്ടു വന്നതിന്റെ പിന്നില്‍ എസ്.ഡി.പി.ഐ പോപുലര്‍ ഫ്രണ്ട് സംഘടനകളുടെ രാഷട്രീയ താത്പര്യങ്ങളുണ്ടെന്ന് എസ്.കെ.എസ്.എസ്.എഫ് കര്‍ണാടക കൊടക് ഡിസ്ട്രിക് മീഡിയ വിങ് ചെയര്‍മാന്‍ ഉനൈസ് ഹുണ്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉനൈസ് ഹുണ്ടിയുടെ പ്രതികരണം.നാല് മതില്‍കെട്ടുകള്‍ക്കുള്ളില്‍ പരിഹാരം കാണാന്‍ സാധിച്ചിരുന്ന ഒരു വിഷയത്തെ യഥാര്‍ത്ഥത്തില്‍ പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും ചേര്‍ന്ന് പൊലിപ്പിച്ച് സംഘപരിവാരത്തിന്ന് ഇട്ടുകൊടുക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിക്കുന്നു. ‘ഒരു വുമണ്‍സ് കോളേജില്‍ ഹിജാബിനു വേണ്ടി ആ വിദ്യാര്‍ത്ഥികളെ കുരുതിക്ക് കൊടുക്കേണ്ടിയിരുന്നോ? അധ്യാപകന്‍മാര്‍ക്ക് […]

Continue Reading

ഹിജാബ് വിലക്ക്: അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

ന്യൂഡൽഹി: ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. പരീക്ഷകൾ നടക്കുന്നതിനാൽ വിഷയം വേഗത്തില്‍ പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്താണ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാൽ, പരീക്ഷ ഇതിൽ ഒരു വിഷയമേ ആകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.വിഷയം തുടർച്ചയായി ഉന്നയിക്കപ്പെടുകയാണെന്ന് സോളിസിറ്റർ ജനറൽ ആരോപിച്ചു. ഇതോട് ‘മിസ്റ്റർ സോളിസിറ്റർ ജനറൽ, കാത്തിരിക്കൂ. വിഷയത്തെ സെൻസീറ്റീവാക്കരുത്’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ‘ഈ […]

Continue Reading

ഹിജാബ് ഒഴിവാക്കി വിദ്യാർത്ഥിനികളെത്തി; ക്ലാസിൽ വരാതെ ഹർജി നൽകിയ ആറ് പെൺകുട്ടികളും

ബം​ഗളൂരു: ക്ലാസ് റൂമുകളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്ക് പിന്നാലെ ബുധനാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. ഹിജാബ് ധരിക്കാതെ ചില മുസ്ലിം വിദ്യാർത്ഥിനികൾ ക്ലാസുകളിലെത്തിയപ്പോൾ ചിലർ ക്ലാസുകളിൽ ഹാജരായില്ല. ഹിജാബ് ധരിക്കാതെ ക്ലാസിലേക്കില്ലെന്നാണ് ഈ വിദ്യാർത്ഥികളുടെ നിലപാട്. കർണാടക ഹൈക്കോടതിയിൽ ഹിജാബ് വിലക്കിനെതിരെ ഹർജി നൽകിയ ആറ് വിദ്യാർത്ഥിനികളും ഉഡുപ്പി ​ഗവ പ്രീ യൂണിവേഴ്സിറ്റി കോളേജിലെത്തിയില്ല.കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം ബുധനാഴ്ച ഉഡുപ്പിയിൽ ഒമ്പതാം ക്ലാസുകളിൽ 30116 […]

Continue Reading

ഹിജാബ് വിധി കേരളത്തിലും നടപ്പിലാക്കണം, ഇല്ലെങ്കിൽ പ്രത്യക്ഷ സമരമെന്ന് വിശ്വഹിന്ദു പരിഷത്ത്

കൊച്ചി: ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്ന കർണാടക ഹൈക്കോടതി വിധിയെ സ്വാ​ഗതം ചെയ്ത് വിശ്വഹിന്ദു പരിഷത്ത്. ഈ വിധി കേരളത്തിലും നടപ്പിലാക്കാൻ പിണറായി വിജയൻ സർക്കാർ തയാറാവണമെന്നും അല്ലാത്ത പക്ഷം അതിനായുള്ള നിയമനടപടികൾക്കും പ്രത്യക്ഷ സമര പരിപാടികൾക്കും നേതൃത്വം നൽകുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രസ്താവനയിൽ പറഞ്ഞു. മതത്തിന്റെ പേരു പറഞ്ഞ്  ഭരണഘടനയ്ക്കും മുകളിൽ സ്വാതന്ത്ര്യം നേടാൻ വിദ്യാർഥികളെ തെരുവിലിറക്കാൻ ഗൂഢാലോചന നടത്തിയ ശക്തികളെ പൊതു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്താൻ കോളജ് കുട്ടികളെ […]

Continue Reading

ഹിജാബ് അനിവാര്യമല്ലെന്ന് കർണാടക ഹൈക്കോടതി

കർണാടകയിലെ ഹിജാബ് വിവാദത്തിൽ ശ്രദ്ധേയ വിധിയുമായി കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടക്കാല വിധി തന്നെ ആവർത്തിക്കുകയാണ് കോടതി ചെയ്തത്. യൂണിഫോം ധരിക്കുന്ന ഇടങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാൽ, അവ ധരിക്കരുതെന്നായിരുന്നു ഇടക്കാല വിധി. ഇതിൻ്റെ ആവർത്തനവും കൂട്ടിച്ചേർക്കലുമാണ് ഇന്നത്തെ വിധി.ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിൽ അവിഭാജ്യ ഘടകമല്ലെന്ന് കോടതി പറഞ്ഞു. ഹിജാബ് ധരിക്കുന്നത് മൗലികാവകാശങ്ങളുടെ ഗണത്തിൽ പെടില്ല. അതുകൊണ്ട് തന്നെ യൂണിഫോമിൻ്റെ ഭാഗമായി ഹിജാബ് ധരിക്കരുതെന്നാവശ്യപ്പെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമല്ല എന്ന് കോടതി നിരീക്ഷിച്ചു. […]

Continue Reading

ഹിജാബ് വിവാദം: വിധി ഇന്ന്; ബെംഗളുരുവില്‍ ഒരാഴ്ച നിരോധനാജ്ഞ

കർണാടകയിലെ സർക്കാർ കോളജുകളിലുള്ള ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിൽ രാവിലെ 10.30 നാണ് കർണാടക ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയുക. വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരമായ ബെംഗളുരുവില്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം. വിധി വരുന്ന പശ്ചാത്തലത്തിൽ ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. നാളെ മുതൽ 21 വരെയാണ് നിരോധനാജ്ഞ.ആഹ്ലാദപ്രകടനങ്ങൾ, […]

Continue Reading

തന്റെ അച്ഛന്റെ വകയാണോ ഈ കോളജ്?; ഹിജാബ് ധരിച്ച് പരീക്ഷയെഴുതുന്നത് തടയാനെത്തിയവരോട് വിദ്യാർഥിനി

ഹിജാബ് ധരിച്ച് പരീക്ഷയെഴുതുന്നത് തടയാനെത്തിയ സംഘപരിവാർ പ്രവർത്തകരെ ചോദ്യം ചെയ്ത് വിദ്യാർഥിനി. ”തന്റെ അച്ഛന്റെതാണോ കോളജ്?” എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. ദക്ഷിണ കന്നഡ ജില്ലയിൽ മംഗളൂരുവിലെ പി.ദയാനന്ദ പൈ കോളജിലാണ് സംഭവം.ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ദയാനന്ദ പൈ കോളജിലും പി.സതീഷ് പൈ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിലുമാണ് സംഘർഷമുണ്ടായത്. ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ രണ്ട് കോളജുകളിലെയും പ്രിൻസിപ്പൽമാർ അനുമതി നൽകിയിരുന്നു. എന്നാൽ ഹിജാബ് ധരിച്ച് പരീക്ഷയെഴുതിയ പെൺകുട്ടികളെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ പ്രവർത്തകർ […]

Continue Reading