6000 ബെഡുള്ള കോവിഡ് സെന്റർ നിര്‍മിച്ചെന്ന് ആർഎസ്എസ് സന്ദേശം; ചിത്രം ഖത്തർ സ്‌റ്റേഡിയത്തിന്റേത്!

ഇൻഡോറിലെ രാധാ സവോമി സത്സ്ംഗ് ബിയാസ് ഗ്രൗണ്ടിലാണ് ഇത്തരത്തിൽ ഒരു ആശുപത്രി നിർമിച്ചിട്ടുള്ളത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ വ്യാജ വാർത്തകൾക്കും സന്ദേശങ്ങൾക്കും കുറവില്ല. മധ്യപ്രദേശിലെ ഇൻഡോറിൽ 45 ഏക്കറിൽ 6000 ബെഡുകളുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോവിഡ് സെന്റർ ആർഎസ്എസ് നിർമിച്ചു എന്നതാണ് ഇതിൽ ഏറ്റവും പുതിയത്. വാട്‌സ്ആപ്പ് വഴി വ്യാപകമായി ആശുപത്രിയുടെ ചിത്രം പ്രചരിക്കുന്നുണ്ട്. ഇൻഡോറിൽ നാല് ഓക്‌സിജൻ പ്ലാന്റോടു കൂടി ആറായിരം ബെഡുള്ള കോവിഡ് കെയർ സെന്റർ ആർഎസ്എസ് നിർമിച്ചു എന്നാണ് സന്ദേശം.

Continue Reading