ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു
ബെയ്ജിങ്: നാളുകളായി ലോകത്തെ മുൾമുനയിൽ നിർത്തുന്ന ചൈനീസ് റോക്കറ്റ് ഒടുവിൽ ഭൂമിയിൽ പതിച്ചു. മണിക്കൂറുകൾക്ക് മുമ്പ് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച റോക്കറ്റിന്‍റെ ഭാഗങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിലാണ് ചിതറിത്തെറിച്ചത്. റോക്കറ്റിന്‍റെ ഭാഗങ്ങളിലേറെയും ഭൂമിയിൽ പ്രവേശിക്കുേമ്പാഴേ കത്തിത്തീർന്നിരുന്നതായും അവശേഷിച്ച ഭാഗങ്ങളാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ വീണതെന്നും ചൈന വ്യക്തമാക്കി. നാലു ബൂസ്റ്ററുകളും ഒരു കോർ സ്റ്റേജുമായി ലോങ് മാർച്ച് 5ബി ഏപ്രിൽ 20നാണ് ചൈനയിലെ ഹൈനാൻ ദ്വീപിൽനിന്ന് ബഹിരാകാശത്തേക്ക് കുതിച്ചത്. ചൈനയുടെ സ്വന്തം ബഹിരാകാശ ഏജൻസിക്കു വേണ്ട സാമഗ്രികളും വഹിച്ചായിരുന്നു യാത്ര. […]
Continue Reading