ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇനി ഇന്ത്യ; ചൈനയെക്കാൾ 29 ലക്ഷം ജനങ്ങൾ കൂടുതൽ

ചൈനീസ് ജനസംഖ്യയെക്കാൾ 29 ലക്ഷം പേർ കൂടുതലുള്ള ഇന്ത്യ ഇനി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. യു.എൻ ജനസംഖ്യ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതുപ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യയെങ്കിൽ 142.86 കോടി ​തൊട്ട് ഇന്ത്യ മുന്നിലാണ്. 1950കളിൽ ലോക ജനസംഖ്യ കണക്കുകൾ യു.എൻ പുറത്തുവിടാൻ തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യ ഒന്നാമതെത്തുന്നത്. ഇതുവരെയും രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ അതിവേഗം ചൈനയെ മറികടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.കഴിഞ്ഞ വർഷം ഏറ്റവും […]

Continue Reading

രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനവും അതിസമ്പന്നരുടെ കൈയ്യിൽ; ജിഎസ്ടിയുടെ പകുതിയും നൽകുന്നത് സാധാരണക്കാർ

ദില്ലി: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകൾ രാജ്യത്തിൻറെ ആകെ സാമ്പത്തിന്റ 40 ശതമാനത്തിലധികം കൈവശം വെച്ചിരിക്കുന്നതായി റിപ്പോർട്ട്. അതേസമയം, ജനസംഖ്യയുടെ പകുതിവരുന്ന താഴെത്തട്ടിലുള്ള ജനങ്ങളുടെ സമ്പത്ത് ഒന്നിച്ച് ചേർത്താൽപോലും വരുന്നത് മൂന്ന് ശതമാനം മാത്രമാണെന്ന് ഓക്സ്ഫാം ഇന്ത്യയുടെ റിപ്പോർട്ട്. സ്വയംഭരണാധികാരമുള്ള ഇന്ത്യൻ സംഘടനയാണ് ഓക്‌സ്‌ഫാം ഇന്ത്യ. കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ഇന്ത്യയിലെ അസമത്വം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന എൻ ജി ഒ ആണിത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകൾക്ക് താഴെത്തട്ടിലുള്ള 50 ശതമാനത്തേക്കാൾ 13 […]

Continue Reading

ജനുവരിയിൽ രാജ്യത്ത് കോവിഡ്കേസുകൾ വർധിച്ചേക്കും, അടുത്ത 40 ദിവസം നിർണായകം- കേന്ദ്രആരോ​ഗ്യമന്ത്രാലയം

ന്യൂഡൽഹി: ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോ​ഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ കോവിഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നിൽ.രണ്ടുദിവസത്തിനിടെ വിദേശത്തു നിന്നുവന്ന 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ (വ്യാഴാഴ്ച) വിമാനത്താവളങ്ങൾ സന്ദർശിക്കും. മുമ്പത്തെ കോവിഡ് തരം​ഗത്തിന്റെ രീതി കണക്കിലെടുത്താണ് പുതിയ വിലയിരുത്തലിൽ എത്തിച്ചേർന്നിരിക്കുന്നത്. നേരത്തേ ഈസ്റ്റ് ഏഷ്യയിലെ വ്യാപനം ആരംഭിച്ച് […]

Continue Reading

അതിവേഗത്തിൽ വികസിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യ പുറത്തേക്ക്

ഡല്‍ഹി: അതിവേഗത്തിൽ വികസിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യ പുറത്തേക്ക്. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദ വാർഷിക വളർച്ച നിരക്കിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേരിട്ട തിരിച്ചടിയാണ് രാജ്യത്തിന് വിനയായത്. രണ്ടാം പാദത്തിലും പ്രതീക്ഷിത വളർച്ച ഇന്ത്യയ്ക്ക് നേടാൻ കഴിയില്ലെന്ന് റിപ്പോർട്ടുകളിൽ നിന്നും വ്യക്തം. സാമ്പത്തിക രംഗത്തെ ഇരട്ട അക്ക വളർച്ചയാണ് ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഇന്ത്യ നഷ്ടപ്പെടുത്തിയത്. ആഗോള രംഗത്ത് പ്രാധാന്യമെറിയ വിപണി എന്ന വിഖ്യാതിയും ഇതോടെ ഇന്ത്യയ്ക്ക് നഷ്ടമാകും. ഏഷ്യയിലെ […]

Continue Reading

ഇന്ത്യക്ക് ഫിഫ വിലക്ക്; അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം നഷ്ടമാകും

സൂറിച്ച്: ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനെ ഫിഫയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അസോസിയേഷനിൽ പുറത്ത് നിന്നുള്ള കൈകടത്തൽ ഉണ്ടായെന്ന് ഫിഫ പത്രക്കുറിപ്പിൽ പറഞ്ഞു. ഇതോടെ ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെടും.ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ പുറത്ത് നിന്നുള്ള കൈകടത്തൽ ഉണ്ടായെന്നാണ് ഫിഫ പറയുന്നത്, ഇത് ഫിഫ നിയമങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞാണ് ഫെഡറേഷനെ ഫിഫ സസ്പെൻഡ് ചെയ്തത് .ഏകകണ്ഠമായാണ് ഫിഫ കൌൺസിൽ തീരുമാനമെടുത്തത്. ഇതോടെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ റദ്ദാക്കപ്പെട്ടു. റദ്ദാക്കപ്പെട്ടതിനാൽ ഇന്ത്യയിൽ […]

Continue Reading

കോവിഡ് നാലാം തരംഗം ജൂണിലെന്ന് വിദഗ്ധര്‍

ഇന്ത്യയില്‍ കോവിഡ് നാലം തരംഗം ജൂണ്‍ 22ഓടെ തുടങ്ങുമെന്ന് വിദഗ്ധര്‍. കാണ്‍പൂര്‍ ഐഐടിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബര്‍ 24 വരെ തരംഗം നീണ്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മൂന്നാം തരംഗം വലിയ അപകടമുണ്ടാക്കാതെ കടന്നുപോകുന്നതിനിടെയാണ് നാലാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വരുന്നത്. ആഗസ്ത് 15 മുതല്‍ 31 വരെ തരംഗം പാരമ്യത്തിലെത്തും എന്നാണു പ്രവചനം. എന്നാല്‍ എത്രത്തോളം രൂക്ഷമാകുമെന്നത് കോവിഡിന്‍റെ ഏത് വകഭേദമാണ് വ്യാപിക്കുക എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എത്രപേര്‍ വാക്സിന്‍ സ്വീകരിച്ചു, […]

Continue Reading

യാത്രാ മാർഗരേഖയിൽ മാറ്റം; നാളെ മുതൽ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ല

യാത്രാ മാർഗരേഖയിൽ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. നാളെ മുതൽ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ല. കൊവിഡ് പോസിറ്റീവ് ആണെങ്കിൽ സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയയ്ക്കണം. ചികിത്സയും ഐസൊലേഷനും പൊതുവായ കൊവിഡ് മാനദണ്ഡം അനുസരിച്ച് നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. നേരത്തെ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടിയിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഡി ജി സി എ തീരുമാനം. കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം […]

Continue Reading

രാജ്യാന്തര വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ദുബായ്, ഇന്ത്യയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയത്

ദുബായ്: കോവിഡ് മഹാമാരിക്കിടയിലും വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായി ദുബൈ. ടൂറിസം-കൊമേഴ്സ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ദുബായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ആദ്യ 11 മാസങ്ങളിലായി 60.02 ലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളാണ് ദുബായ് സന്ദര്‍ശിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ മാത്രം എമിറേറ്റ് സന്ദര്‍ശിച്ച അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 1.14 ദശലക്ഷമാണ്. എമിറേറ്റിലെ എല്ലാ ഹോട്ടല്‍ സ്ഥാപനങ്ങളിലുമായി കഴിഞ്ഞ ജനുവരി മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ 66% താമസ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ 7,94,000 സന്ദര്‍ശകരുമായി […]

Continue Reading

രാജ്യത്ത് ഒരു ലക്ഷം കടന്ന് കോവിഡ് കേസുകൾ; ഏഴു മാസത്തിനിടെ ഇതാദ്യം

രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 28 ശതമാനം കൂടുതലാണ് രോഗികളുടെ എണ്ണം.കഴിഞ്ഞ ഏഴ് മാസത്തിനിടെ രാജ്യത്ത് ആദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്. രാജ്യത്ത് ഇതുവരെ 3.52 കോടി കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 4.83 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.കോവിഡ് കേസുകള്‍ കൂടുതല്‍ മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 36,265 പേര്‍ക്കാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 20,181 കേസുകളും മുംബൈയിലാണ്. […]

Continue Reading

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിലേക്ക്

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 90,928 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 325 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 4,82,876 ആയി. പ്രതിദിന കണക്ക് 56.5 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 19,206 പേര്‍ രോഗമുക്തരായി.ഡോക്ടര്‍മാര്‍ക്ക് കോവിഡ് ബധിക്കുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ലീവ് ഒഴികെയുള്ള എല്ലാ അവധികളും […]

Continue Reading