രാജ്യത്ത് 24 മണിക്കൂറിനിടെ 42,618 പേര്‍ക്ക് കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് 42,618 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 330 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,29,45,907 ആയി. കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,40,225 ആയും ഉയര്‍ന്നു. അതേസമയം, 36,385 പേര്‍ കൂടി കഴിഞ്ഞ ദിവസം രോഗമുക്തരായി. നിലവില്‍ 4,05,681 പേരാണ് രാജ്യത്താകമാനം കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഇന്നലെ 58,85,687 പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. കേരളത്തില്‍ […]

Continue Reading

രവി കുമാറിന് ഫൈനലില്‍ തോല്‍വി; ഗുസ്തിയില്‍ വെള്ളിത്തിളക്കം

ടോക്യോ: ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യക്ക് വെള്ളി മെഡൽ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ താരം രവി കുമാർ ദഹിയക്ക് ഫൈനലിൽ തോൽവി. റഷ്യൻ ഒളിമ്പിക് കമ്മിറ്റി താരം സോർ ഉഗ്യുവിനോട് പൊരുതിത്തോറ്റു. ടെക്നിക്കൽ പോയിന്റിൽ മുന്നിട്ടുനിന്ന സോർ ഉഗ്യു 7-4നാണ് വിജയിച്ചത്. റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ താരം ആദ്യ പിരീഡിൽ നാല് ടെക്നിക്കൽ പോയിന്റ് നേടിയപ്പോൾ രവി കുമാറിന് രണ്ട് പോയിന്റേ നേടാനായുള്ളു. രണ്ടാം പിരീഡിലും ടെക്നിക്കൽ പോയിന്റില് സോർ ഉഗ്യു മുന്നിട്ടുനിന്നു. ടോക്യോ […]

Continue Reading

ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ഇന്ത്യയ്‌ക്ക്‌ വെങ്കലം,മെഡൽ നേട്ടം നാല്‌ പതിറ്റാണ്ടിനുശേഷം

ടോക്യോ :ഒളിമ്പിക്‌സ്‌ ഹോക്കിയിൽ നാല്‌ പതിറ്റാണ്ടിനുശേഷം മെഡൽ എന്ന ഇന്ത്യയുടെ സ്വപ്‌നം പൂവണിഞ്ഞു. ജർമ്മനിയെ നാലിനെതിരെ അഞ്ച്‌ ഗോളിന്‌ തോൽപ്പിച്ച്‌ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്‌ വെങ്കലം. ഒന്നിനെതിരെ മൂന്ന്‌ ഗോളുകൾക്ക്‌ പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ത്യയുടെ അവിശ്വസനീയമായ തിരിച്ചുവരവ്‌. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. അവസാന […]

Continue Reading

മേരി കോമിന് പിന്‍ഗാമിയായി ലവ്‌ലിന; ബോക്‌സിങ്ങില്‍ വെങ്കലം

ടോകിയോ: ടോകിയോ ഒളിംപിക്‌സില്‍ മെഡല്‍നേട്ടവുമായി ബോക്‌സിംഗ് താരം ലവ്‌ലിന. വെങ്കലമാണ് ലവ്‌ലിന ബോര്‍ഗഹെയ്ന്‍ സ്വന്തമാക്കിയത്. സെമിയില്‍ തുര്‍ക്കിതാരത്തിനെതിരെ പരാജയപ്പെട്ടതോടെയാണ് ലവ്‌ലിന വെങ്കലത്തിലേക്ക് പിന്തള്ളപ്പെട്ടത്.

Continue Reading

ചരിത്രം കുറിച്ച് പ്രിയ മാലിക്; ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം; ഇന്ത്യയ്ക്ക് അഭിമാനനേട്ടം

ബുഡാപെസ്റ്റ്: മിരാ ബായ് ചാനു നേടിയ ഒളിംപിക്‌സ് വെള്ളിയുടെ തിളക്കത്തിനിടെ ഇന്ത്യയുടെ മാറ്റ് കൂട്ടി മറ്റൊരു വനിതാതാരത്തിന്റെ ചരിത്ര നേട്ടം. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ പ്രിയ മാലികിന് സ്വർണം.ഹംഗറിയിൽ നടക്കുന്ന ലോക ഗുസ്തി കേഡറ്റ് ചാമ്പ്യൻഷിപ്പിലാണ് പ്രിയ മാലിക് ഇന്ത്യയ്ക്ക് അഭിമാനമായി സ്വർണം കൊയ്തത്. 73കിലോ വനിതാ വിഭാഗത്തിലാണ് പ്രിയ ചാമ്പ്യനായത്. ഹരിയാന സ്വദേശിനിയാണ് പ്രിയ മാലിക്.

Continue Reading

അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി

അന്താരഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കാർഗോ വിമാനങ്ങളും എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനങ്ങളും സർവീസ് നടത്തുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ അറിയിച്ചു. കൊവിടിനി തുടർന്ന് 15 മാസമായി അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. കൊവിഡ് ഡെൽറ്റാ പ്ലസ് വകഭേദം രാജ്യത്ത് വ്യാപിക്കുന്നതിനെ തുടർന്ന് നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Continue Reading

ഇന്ത്യയില്‍ നിന്ന് യുഎയിലേക്കുള്ള യാത്രവിമാനങ്ങള്‍ ജൂലായ്ഏഴ് മുതല്‍ ആരംഭിച്ചേക്കാമെന്ന് എമിറേറ്റ്‌സ്

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിമാന സർവീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു. യുഎഇ ഗവ.വകുപ്പുകളിൽ നിന്ന് ഇതിനായുള്ള മാർഗനിർദേശങ്ങൾക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്ന് ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായി എമിറേറ്റ്സ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വൈകാതെ ഇതുസംബന്ധമായി കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും എയർലൈൻ അറിയിച്ചു. അതേസമയം, എമിറേറ്റ്സിന്റെ വെബ് സൈറ്റിൽ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് വൺവേ എക്കണോമി ടിക്കറ്റ് നിരക്ക് 43,683 രൂപയാണ്. […]

Continue Reading

18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നാളെ മുതൽ

ന്യൂഡല്‍ഹി: 18വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. 18വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ജൂണ്‍ 7ാം തിയ്യതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ വാക്‌സിന്‍ നേരിട്ട് വാങ്ങേണ്ടതില്ല. വാക്‌സന്‍ നിര്‍മാണ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ തന്നെ വാങ്ങി സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും സൗജന്യമായി നല്‍കും. ജനുവരി 16ാം തിയ്യതിയാണ് കേന്ദ്രസര്‍ക്കാര്‍ വാക്‌സന്‍ വിതരണം ആരംഭിച്ചത്. കമ്പനികളില്‍ നിന്ന് 100 ശതമാനം […]

Continue Reading

ഇനിയും കണ്ടില്ലെന്ന് നടിക്കാൻ ആവില്ല ; കേന്ദ്രത്തോട് സുപ്രീംകോടതിയുടെ അഞ്ച് നിർദേശങ്ങൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ വാക്സിൻ നയം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി നിർണായക ഇടപെടലാണ് ഇന്ന് നടത്തിയത്. കേന്ദ്ര സർക്കാർ നയത്തെ നിശിതമായി വിമർശിച്ച കോടതി പ്രധാനമായും അഞ്ച് നിർദേശങ്ങളാണ് ഇന്ന് നൽകിയത്. 1. നയങ്ങൾ നടപ്പാക്കുന്നതിൽ കോടതി ഇടപെടരുതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, നയങ്ങൾ നടപ്പാക്കുമ്പോൾ പൗരന്‍റെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത് കോടതിക്ക് മൂകസാക്ഷിയായി കണ്ടുനിൽക്കാനാകില്ല. 2. കേന്ദ്ര ബജറ്റിൽ വാക്സിന് വേണ്ടി വകയിരുത്തിയ 35,000 കോടിയിൽ എത്ര തുക ഇതുവരെ ചെലവഴിച്ചു. 18നും 44നും […]

Continue Reading

രാജ്യത്ത് ഇന്ധനവില വീണ്ടും മുന്നോട്ട് തന്നെ ; 17-ാം തവണയാണ് ഇന്ധന വില വർദ്ധിപ്പിച്ചത്

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനിടയിലും എണ്ണവില കൂട്ടുന്നത് തുടര്‍ന്ന് കമ്പനികള്‍. ഒരു ലിറ്റര്‍ പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 94.71 രൂപയും ഡീസലിന് 90.09 രൂപയായും വര്‍ധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വില 96.50 രൂപയും ഡീസല്‍ 91.78 രൂപയായും വര്‍ധിച്ചു

Continue Reading