രാജ്യത്ത് വീണ്ടും മൂന്നര ലക്ഷത്തിന് അടുത്ത് കോവിഡ് രോഗികൾ ; മരണം 2767

രാജ്യത്ത് വീണ്ടും മൂന്നര ലക്ഷത്തിനടുത്ത് രോഗികൾ. 3,49,691 പേർക്ക് കോമഡി സ്ഥിരീകരിക്കുകയും 2767 പേർ മരിക്കുകയും ചെയ്തു. അതേസമയം 2,17,113 പേർ രോഗമുക്തിരാകുകയും ചെയ്തു. രാജ്യത്ത് ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി. ആകെ രോഗമുക്തരുടെ എണ്ണം 1,40,85,110. ഇത് വരെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ കൊവിഡ് ബാധിച്ച് മരിച്ചത് 1,92,311 പേരാണ്. നിലവിൽ രാജ്യത്ത് 26 ലക്ഷത്തോളം പേരാണ് ചികിത്സയിലുള്ളത്. 26,82,751 പേരാണ് കൊവിഡ് ബാധിച്ച് […]

Continue Reading

കോവിഡ് ബാധിച്ച് ഉത്തർപ്രദേശിൽ രണ്ട് ബിജെപി എംഎൽഎമാർ മരിച്ചു

ലക്‌നോ: യുപിയില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ മരിച്ചു. രമേശ് ദിവാകര്‍ (57) (ഔരിയ സിറ്റി), സുരേഷ് ശ്രീവാസ്തവ (ലക്‌നോ വെസ്റ്റ്) എന്നിവരാണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ മീററ്റിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ദിവാകര്‍. ലക്‌നോ സഞ്ജയ് ഗാന്ധി പോസ്റ്റുഗ്രാറ്റുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു ശ്രീവാസ്തവ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കന്നി വിജയം നേടിയാണ് രമേശ് ദിവാകര്‍ യു.പി നിയമസഭയിലെത്തിയത്. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ബി.ജെ.പി നേതാവാണ് ശ്രീവാസ്തവ.

Continue Reading

സുപ്രീം കോടതി 48 ആം ചീഫ് ജസ്റ്റിസായി എൻ വി രമണ ചുമതലയേറ്റു

സുപ്രീംകോടതി 48 ചീഫ് ജസ്റ്റിസായി എം വി രമണ ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽനടന്ന ചടങ്ങിൽ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു.. 1957 ൽ ആന്ധ്രയിലെ കർഷക കുടുംബത്തിലായിരുന്നു ജനനം. ആന്ധ്രയിൽ നിന്നുള്ള രണ്ടാമത്തെ ചീഫ്ജസ്റ്റിസ് കൂടിയാണ് അദ്ദേഹം. ജസ്റ്റിസ് എസ്.എ ബോബ്ഡേ വിരമിച്ച ഒഴിവിൽ നിയമിതനായ രമണ 2022 ആഗസ്റ്റ് 26വരെ ചീഫ് ജസ്റ്റിസ് പദവി വഹിക്കും.

Continue Reading