ഒഡീഷയെ തകർത്തു: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
ഒഡീഷ എഫ്.സിയെ തകർത്ത് ഐ.എസ്.എൽ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഒഡീഷയെ ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. സീസണിലെ അഞ്ചാം ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. നിഷു കുമാർ, ഹർമൻജോത് ഖബ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്.ആദ്യമിനിറ്റ് തൊട്ട് ആക്രമിച്ച് കളിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചത്. ആദ്യ പത്തുമിനിറ്റില്‍ കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 28-ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. […]
Continue Reading