പുതിയ ഐ.ടി ചട്ടം: ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് സമർപിച്ച് ഗൂഗ്ൾ, ഫേസ്ബുക്ക്, വാട്സാപ്
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ ഐ.ടി ചട്ടങ്ങൾ ആവശ്യപ്പെടുന്ന പുതിയ ഉദ്യോഗസ്ഥരെ നിയമിച്ച് പേരുവിവരങ്ങൾ കേന്ദ്രത്തിന് സമർപിച്ച് മുൻനിര ഡിജിറ്റൽ കമ്പനികൾ. സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്ന ഉദ്യോഗസ്ഥൻ, പരാതി പരിഹാര ഉദ്യോഗസ്ഥൻ, ബന്ധപ്പെടാനുള്ള നോഡൽ ഉദ്യോഗസ്ഥൻ എന്നിവരെയാണ് ഓരോ കമ്പനിയും നിയമിക്കേണ്ടത്. ഗൂഗ്ൾ, ഫേസ്ബുക്ക്, വാട്സാപ് എന്നിവയാണ് ഇതിനകം പട്ടിക സമർപിച്ചത്. ട്വിറ്റർ ഇവ കൈമാറിയിട്ടില്ല. കഴിഞ്ഞ ദിവസം അടിയന്തരമായി പട്ടിക സമർപ്പിക്കാനാവശ്യപ്പെട്ട് കേന്ദ്ര െഎ.ടി മന്ത്രാലയം ഇവക്ക് കത്ത് നൽകിയിരുന്നു.
Continue Reading