കെ. സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പണം കടത്തിയെന്ന് പരാതി; ശോഭയുടെ ശബ്ദ സന്ദേശവും അന്വേഷിക്കണമെന്ന് ആവശ്യം

പാലക്കാട്: കൊടകര കുഴപ്പണ കേസിലെ ആരോപണത്തിന് പിന്നാലെ ബി.െജ.പി സംസ്ഥാന നേതാക്കൾക്കെതിരെ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്ന പരാതിയും. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ ഹെലികോപ്റ്റർ യാത്രകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഒാൾ കേരളാ ആന്‍റി കറപ്ഷൻ ആൻഡ് ഹ്യൂമൻ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന അധ്യക്ഷൻ ഐസക് വർഗീസ് ആണ് പരാതി നൽകിയത്. റോഡിലെ വാഹനപരിശോധന ഒഴിവാക്കി കള്ളപ്പണം കൊണ്ടുപോകാൻ കെ. സുരേന്ദ്രൻ ഹെലികോപ്റ്റർ ഉപയോഗിച്ചെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തിയ […]

Continue Reading

വി മുരളീധരനെതിരായ അക്രമം പ്രതിഷേധാർഹം; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം: കെ സുരേന്ദ്രൻ

പശ്ചിമ ബംഗാളിൽ കേന്ദ്ര മന്ത്രി വി മുരളിധരനെതിരായ അക്രമം പ്രതിഷേധാർഹമെന്ന് ബിജെപി സംസ്ഥാന അദ്ധ്യഷൻ കെ സുരേന്ദ്രൻ. ജനാധിപത്യ വ്യവസ്ഥയ്ക്കു നേരെയാണ് അക്രമം നടക്കുന്നത്. ബംഗാളിലെ അക്രമങ്ങൾക്കെതിരെ ശബ്ദിക്കാൻ കോൺഗ്രസും സിപിഐഎമ്മും തയ്യാറാകുന്നില്ല. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading