രാജ്യത്തെ ഏറ്റവും വൃത്തികെട്ട ഭാഷ കന്നഡയെന്ന് ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്; നിയമനടപടിയുമായി കര്‍ണ്ണാടക, ഒടുവില്‍ മാപ്പ്
ബെംഗളുരൂ: രാജ്യത്തെ ഏറ്റവും വൃത്തികെട്ട ഭാഷ ഏതെന്ന ചോദ്യത്തിന് കന്നഡയെന്ന് ഉത്തരം നല്‍കി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍. ഒടുവില്‍ തങ്ങളുടെ ഭാഷയെ അപമാനിക്കുന്നുവെന്ന് കാട്ടി കര്‍ണ്ണാടക തന്നെ രംഗത്തെത്തിയതോടെ വെബ്‌സൈറ്റില്‍ നിന്ന് ഉത്തരം നീക്കം ചെയ്യുകയായിരുന്നു. ഒരു വെബ്‌സൈറ്റ് രേഖപ്പെടുത്തിയ വിവരമാണ് ഗൂഗിള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി ഗൂഗിളും രംഗത്തെത്തി. ഒരു വിഭാഗത്തിന്റെയും പൊതുവികാരത്തെ വ്രണപ്പെടുത്താന്‍ മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഗൂഗിള്‍ അധികൃതര്‍ പറയുന്നു.
Continue Reading