കണ്ണൂർ സെൻട്രൽ ജയിലിലെ റെയ്‌ഡ്; രണ്ടര കിലോയോളം കഞ്ചാവും മൂന്ന് മൊബൈൽ ഫോണുകളും പിടികൂടി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പുറത്തുനിന്ന് അജ്ഞാതർ കഞ്ചാവ് പൊതിയും മൊബൈൽ ഫോണും എറിഞ്ഞുകൊടുത്തു. കമ്പിവേലി കടന്ന് മതിലിനരികെ എത്തിയ തടവുകാരൻ വലിയ പൊതിയുമായി വരുന്നത് കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പുറത്തുനിന്ന് എറിഞ്ഞുകൊടുത്ത കഞ്ചാവുപൊതിയും മൂന്ന് മൊബൈൽ ഫോണുകളുമാണെന്ന് തെളിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. റെയ്‌ഡിൽ രണ്ടര കിലോയോളം കഞ്ചാവും മൂന്ന് മൊബൈൽ ഫോണുകളും പിടികൂടി. ബീഡി, ഹെഡ്സെറ്റ്, പവർ ബാങ്ക് എന്നിവയും പിടികൂടി. തടവുകാർക്കുള്ള ഭക്ഷണം ഉണ്ടാക്കാനായി അഞ്ച് തടവുകാരെ സെല്ലിൽനിന്ന് അടുക്കളയിലേക്ക് വിട്ടിരുന്നു. ഇതിനിടെ […]
Continue Reading